ലഹരി കടത്ത് : ദീപിക നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും

വാട്‌സാപ്പ് ചാറ്റ് നടത്തിയ മാനേജര്‍ കരീഷ്മ പ്രകാശിന് ഒപ്പമിരുത്തിയാകും വിവരങ്ങള്‍ തേടുക

0

മുംബൈ :ബോളിവുഡ് ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ ഇന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യംചെയ്യും. മുന്‍നിര നടിമാരായ ശ്രദ്ധാകപൂര്‍, സാറാ അലിഖാന്‍ എന്നിവരോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ പത്തിന് മുംബൈയിലെ എന്‍സിബി ഓഫിസില്‍ എത്താനാണ് ദീപകയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

നടി രാകുൽ പ്രീതിനെ എൻസിബി ചോദ്യം ചെയ്തിരുന്നു.അന്വേഷണം നടിയിലേക്ക് എത്തിച്ച വാട്‌സാപ്പ് ചാറ്റ് നടത്തിയ മാനേജര്‍ കരീഷ്മ പ്രകാശിന് ഒപ്പമിരുത്തിയാകും വിവരങ്ങള്‍ തേടുക. ലഹരിമരുന്നുകള്‍ സംബന്ധിച്ച 2017ലെ വാട്‌സാപ്പ് സന്ദേശങ്ങള്‍ നടിയുമായി പങ്കുവെച്ചതായി കരീഷ്മ ഇന്നലെ സമ്മതിച്ചെന്നാണ് വിവരം. എന്നാല്‍ ദീപിക ലഹരി ഉപയോഗിച്ചില്ലെന്ന് മാനേജര്‍ മൊഴികൊടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട. സുശാന്ത് സിങ് രാജ്പുത്തുമായി നേരിട്ട് ലഹരിഇടപാടുകള്‍ നടത്തിയെന്നാണ് ശ്രദ്ധാ കപൂറിനും സാറാ അലി ഖാനുമെതിരായ ആരോപണം.

കേസില്‍ ബംഗളുരുവിൽ അറസ്റ്റിലായ റിയ ചക്രവര്‍ത്തി ഇവരുടെ പേരുകള്‍ പരാമര്ശിച്ചിരുന്നതായും വിവരം . സമീപകാലത്ത് ആദ്യമായാണ് ബോളിവുഡിലെ ഏറ്റവും ഉന്നതശ്രേണിയിലേക്ക് ലഹരിമരുന്ന് കേസിലെ അന്വേഷണം നീളുന്നത്. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ കഴിഞ്ഞവര്‍ഷം നടത്തിയ പാര്‍ട്ടിയില്‍ ലഹരി ഉപയോഗിക്കപ്പെട്ടോയെന്നും എന്‍സിബി അന്വേഷിക്കുന്നുണ്ട്.

You might also like

-