രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് കോവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,174 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് 84,372 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവര്‍ന്നത്.

0

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്ത് കോവിദഃ രോഗികളുടെ എന്നതിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ . പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നരാജ്യവും ഇന്ത്യയാണ് അടുത്തിടെ മരണനിരക്കിലും വന്വര്ധനയാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,174 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് 84,372 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവര്‍ന്നത്.

10,17,754 പേരാണ് നിലവില്‍ രാജ്യത്തുടനീളം ചികിത്സയില്‍ തുടരുന്നത്. 41,12,552 പേര്‍ ഇതുവരെ രോഗമുക്തരായി. 6,15,72,343 സാംപിളുകളാണ് ഇതുവരെ രാജ്യത്ത് പരിശോധിച്ചത്. നിലവില്‍ ചികിത്സയിലുള്ള 60 ശതമാനത്തോളം രോഗികളും രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

You might also like

-