പ്രതിപക്ഷം നെറികേടിന്റെ രാഷ്ട്രീയം കളിക്കുന്നു മുഖ്യമന്ത്രി
ആശുപത്രികളെല്ലാം മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കി ഫ്ബി ഫണ്ട് ഉപയോഗിച്ച് മെഡിക്കൽ കേളജിന്റെ രണ്ടാം ഘട പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം :ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.നേട്ടങ്ങളെ കരിവാരിത്തേക്കാൻ ബോധപൂർവ്വം ശ്രമങ്ങൾ നടക്കുകയാണ്. ഇത് നെറികേടിന്‍റെ ഭാഗമാണ്. കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച യുഡിഎഫിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാലര വർഷം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് വലിയ വളർച്ച ഉണ്ടായി. ആശുപത്രികളെല്ലാം മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കി ഫ്ബി ഫണ്ട് ഉപയോഗിച്ച് മെഡിക്കൽ കേളജിന്റെ രണ്ടാം ഘട പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോന്നി മെഡിക്കൽ കോളജ് ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നാടിനാകെ അഭിമാനമായ ചടങ്ങാണ്. നാടാകെ ആഗ്രഹിച്ച കാര്യമാണ്. കുറച്ച് വൈകി എന്നത് വസ്തുതയാണ്. കെടുകാര്യസ്ഥതയുടെ ഫലമായി നിലച്ച പ്രവർത്തനം എല്‍ഡിഎഫ് സർക്കാരാണ് പുനരാരംഭിച്ചത്.പദ്ധതി വൈകുന്നതിന് കാരണമായവർക്ക് ജാള്യത ഉണ്ടാകുന്നത് മനുഷ്യ സഹജമാണ്. ഒരു കൂട്ടർ ചടങ്ങ് ബഹിഷ്കരിച്ചത്തിന്‍റെ കാരണമെന്തെന്ന് വ്യക്തമല്ല. ലോകം മുഴുവൻ മഹാമാരിയെ നേരിടുന്ന ഈ കാലത്ത് നമ്മുടെ ആരോഗ്യ രംഗത്തിന്‍റെ മികവ് തള്ളിക്കളയാനാവില്ല. ഇതൊക്കെ നമ്മുടെ കൺമുന്നിലുള്ള യാഥാർത്ഥ്യമാണ്. അതിനെ തള്ളിക്കളയാൻ ആർക്കെങ്കിലും ആകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കോവിഡ് വ്യാപനം ഇപ്പോൾ കുറച്ച് കൂടുകയാണ്. അതില്‍ സന്തോഷിക്കുന്നവരുണ്ട്. നേരത്തെ വ്യാപനം പിടിച്ച് നിർത്താൻ കഴിഞ്ഞിരുന്നു. നമ്മൾ ഇപ്പോഴും മരണം വലിയ തോതിൽ ഉണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്. ഇവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് നിങ്ങള്‍ കാണുന്നതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.