ആറൻമുള പീഡനം പ്രതി നൗഫല്‍ ജോലിയില്‍ പ്രവേശിച്ചത് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ

108 ആംബുലന്‍സ് സര്‍വ്വീസിലെ ജോലിക്കാർക്ക് നിര്‍ബന്ധമായും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് നൗഫല്‍ ജോലിയിൽ പ്രവേശിക്കുന്നത് .

0

 

തിരുവനന്തപുരം: അറമുളയിൽ ആബുലൻസിൽ കോവിഡ് രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ . പ്രതി ആംബുലന്‍സ് ഡ്രൈവർ നൗഫലിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലന്ന് റിപ്പോർട്ട് . 108 ആംബുലന്‍സ് സര്‍വ്വീസിലെ ജോലിക്കാർക്ക് നിര്‍ബന്ധമായും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് നൗഫല്‍ ജോലിയിൽ പ്രവേശിക്കുന്നത് .

ജീവനക്കാരുടെ നിയമനം സംസ്ഥാന ആരോഗ്യ വകുപ്പ് ജിവികെ എമര്‍ജന്‍സി മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയട്ടുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത് ,കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 108 ആംബുലന്‍സ് സര്‍വ്വീസിൽ ആംബുലന്‍സ് ഡ്രൈവര്‍, ടെക്‌നീഷ്യന്‍സ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നത് ജിവികെ ഇഎംആര്‍ഐ ആണ്. പരസ്യം നല്‍കും ഒഴിവുകള്‍ ഉണ്ടാവുമ്പോള്‍ അത് സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ നൗഫല്‍ അടക്കം കുറച്ച് ഉദ്യോഗസ്ഥര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്ന് ജിവികെ ഇഎംആര്‍ഐയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ശനിയാഴ്ച്ച അര്‍ധ രാത്രിയായിരുന്നു നൗഫല്‍ കൊവിഡ് ബാധിതയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആറൻമുളയിൽ ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് വെച്ച് പീഡിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് ഇയാളെ ജോലിയിൽ നിന്നും അടിയന്തിരാമി സസ്‌പെൻഡ് ചെയ്തട്ടുണ്ട് .

You might also like

-