ചവറ,കുട്ടനാട് ഉപതെര‍ഞ്ഞെടുപ്പുകള്‍മാറ്റിവക്കൽ സര്‍വ്വകക്ഷിയോഗം

രണ്ട് തെര‍ഞ്ഞെടുപ്പിനേയും രണ്ടായി കാണണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തേക്കും,ഉപതെരഞ്ഞെടുപ്പ് നാല് മാസത്തേക്കുമാണെന്നാണ് ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്‍റെ മറുപടി

0

തിരുവനന്തപുരം :ചവറ,കുട്ടനാട് ഉപതെര‍ഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് യോഗം നടക്കുന്നത്. തെരഞ്ഞെപ്പുകള്‍ മാറ്റിവെയ്ക്കണമെന്ന ഏകാഭിപ്രായമുണ്ടായാല്‍ സര്‍വ്വകക്ഷി തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കും. നാലു മാസത്തേക്ക് വേണ്ടി മാത്രം രണ്ട് സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനൊപ്പം അധിക സാമ്പത്തിക ബാധ്യതയും കൂടി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.പ്രതിപക്ഷനേതാവുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചത്. കുറച്ച് നാളത്തേക്ക് മാത്രം തെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യമാണെന്ന നിലപാട് വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കും. തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം ഒറ്റക്കെട്ടായി എടുത്താല്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും സര്‍ക്കാര്‍ അറിയിക്കും. ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പും വേണ്ടെന്ന നിലപാട് പ്രതിപക്ഷം ആവര്‍ത്തിക്കാനാണ് സാധ്യത.

രണ്ട് തെര‍ഞ്ഞെടുപ്പിനേയും രണ്ടായി കാണണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തേക്കും,ഉപതെരഞ്ഞെടുപ്പ് നാല് മാസത്തേക്കുമാണെന്നാണ് ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്‍റെ മറുപടി. തെരഞ്ഞെടുപ്പ് മാറ്റി വെയ്കക്കണമെന്ന കാര്യത്തില്‍ ബി.ജെ.പി പിന്തുണ സര്‍ക്കാരിന് ലഭിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേ നിലപാടിലെത്തിയാല്‍ ഉടനെ തന്നെ സര്‍ക്കാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം. കേന്ദ്രം അഭിപ്രായം ചോദിച്ചാല്‍ തെരഞ്ഞെടുപ്പ് ഈ ഘട്ടത്തില്‍ വേണ്ടെന്ന നിലപാടായിരിക്കും മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസറും സ്വീകരിക്കുന്നത്.

You might also like

-