BREAKING NEWS സംസ്ഥാനത്തു 32 പേർക്കുകൂടി കോവിഡ് 19 സ്ഥികരിച്ചു
ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ വന്നതാണ്.
തിരുവന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി കേസുകള്‍ 32 പുതിയ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ വന്നതാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 213 ആയി.
പായിപ്പാട് നടന്ന അതിഥിത്തൊഴിലാളികളുടെ പ്രതിഷേധം സംസ്ഥാനസര്‍ക്കാരിനെ അമ്ബരപ്പിച്ചിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയാണെന്ന ആരോപണം ഉടന്‍ മുഖ്യമന്ത്രി തന്നെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമനും കോട്ടയം എസ്‍പിയും ഉന്നയിച്ചു. ആരാണ് അതിഥിത്തൊഴിലാളികളെ സംഘടിപ്പിച്ചതെന്നും, ഇതിന് പിന്നിലെ സന്ദേശങ്ങള്‍ എവിടെ നിന്ന് വന്നുവെന്നതിലും വിശദമായ അന്വേഷണം നടക്കുകയാണ്.
ലോക്ഡൗൺ പശ്ചാത്തലത്തിൽ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന ഒരു പ്രശ്നം ഉണ്ടായിരുന്നു. മാർച്ച് 20ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി ദീർഘിപ്പിച്ചതായി പി.എസ്.സി അറിയിച്ചിട്ടുണ്ട്,സംസ്ഥാനത്ത് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 1,56,660 പേരാണ്. വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ 623 പേര്‍ ചികിത്സയില്‍ കഴിയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 6991 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6031 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇന്നലെ പൊടുന്നനെ ഒരു പ്രശ്നം വന്നു. കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികൾ സംഘംചേർന്നു തെരുവിൽ ഇറങ്ങി നാട്ടിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടു. 5178 ക്യാംപുകൾ അതിഥി തൊഴിലാളികൾക്കായി ഇപ്പോൾ പ്രവർത്തിക്കുന്നു. അവർക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം വന്നപ്പോൾ അതു സാധിച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാട്ടിലേക്കു പോകണമെന്നായിരുന്നു അവരുടെ ആവശ്യം. ഇപ്പോൾ എവിടെയാണോ അവിടെ നിൽക്കാനാണു എല്ലാവരോടും പ്രധാനമന്ത്രി പറഞ്ഞത്.
രാജ്യത്താകെ നടപ്പാകേണ്ട രീതി കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഭാഗമായി അണിചേരുകയാണു സർക്കാർ ചെയ്തത്. എല്ലാം മാറ്റിവച്ചുള്ള കൂടിച്ചേരലാണു പക്ഷേ പായിപ്പാട് ഉണ്ടായത്. ആസൂത്രിതമായ പദ്ധതി ഇതിനു പിന്നിലുണ്ട്. കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണം. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമിച്ചത്. ഒന്നോ അതിലധികമോ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണു മനസ്സിലാക്കിയിട്ടുള്ളത്.ലോക്ഡൗൺ പശ്ചാത്തലത്തിൽ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന ഒരു പ്രശ്നം ഉണ്ടായിരുന്നു. മാർച്ച് 20ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി ദീർഘിപ്പിച്ചതായി പി.എസ്.സി അറിയിച്ചിട്ടുണ്ട്.