നെറ്റ് കിട്ടണമെങ്കിൽ മരക്കൊമ്പ് . തോട്ടം മേഖലയിൽ സർക്കാർ വിരുദ്ധ ഓൺലൈൻ ക്‌ളാസ് അടിച്ചേൽപ്പിച്ച് സ്വകര്യ എയ്‌ഡഡ് സ്‌കൂളുകൾ .
ഇന്റർനെറ്റും സ്മാർട്ട് ഫോണും ഉള്ള പ്രദേശങ്ങളിലെ സ്‌കൂളിൽ നടത്തിയിട്ടു പോലും വിജയിക്കാത്ത പഠ്യപദ്ധതി അറുപത് ശതമാനംപ്രദേശങ്ങളിലും ഇന്റർ നെറ്റ് സൗകര്യങ്ങളും സ്മാർട്ട് ഫോണുകളും ഇല്ലാത്ത പ്രദേശങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് നിരവധി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വലിയ മനോവിഷമത്തിൽ എത്തിച്ചിരിക്കുകയാണ് .
രാജാക്കാട് :കോവിഡ് മൂലം കടുത്ത പ്രതിസന്ധിയിലാണ് തോട്ടം മേഖല ജോലിയുംകൂലിയും ഇല്ലാതെ കഷ്ടപ്പെടുന്ന തോട്ടം മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കയാണ സ്വകാര്യാ സ്‌കൂളുകളുടെ ലൈവ് ഓൺലൈൻ ക്‌ളാസ്സുകൾ .തോട്ടം മേഖലയിൽ നാൽപത് ശതമാനം പ്രദേശത്തും ഇന്റർനെറ്റ് സ്വകാര്യം ഇല്ലെന്നിരിക്കെ തോട്ടമേഖല ഉൾപ്പെടെയുള്ള രാജാക്കാട് രാജകുമാരി ശാന്തൻപാറ മേഖലയിലെ എയ്‌ഡഡ് സ്‌കൂളുകൾ സർക്കാർ ഓൺലൈൻ ക്ലസ്സിന് പുറമെ,മൈക്രോസോഫ്റ്റ് തീംസ് , ഗൂഗിൽമീറ്റ് മറ്റു ഓൺലൈൻ ഫ്ലാറ്റുഫോമുകൾവഴിയും. രാവിലെ മുതൽ പ്രവർത്തി ദിവസ്സങ്ങളിലേതുപോലെ ക്‌ളാസ്സുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് . ഇന്റർനെറ്റും സ്മാർട്ട് ഫോണും ഉള്ള പ്രദേശങ്ങളിലെ സ്‌കൂളിൽ നടത്തിയിട്ടു പോലും വിജയിക്കാത്ത പഠ്യപദ്ധതി അറുപത് ശതമാനം പ്രദേശങ്ങളിലും ഇന്റർ നെറ്റ് സൗകര്യങ്ങളും സ്മാർട്ട് ഫോണുകളും ഇല്ലാത്ത പ്രദേശങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് നിരവധി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വലിയ മനോവിഷമത്തിൽ എത്തിച്ചിരിക്കുകയാണ് .
ഉടുമ്പൻചോല താലൂക്കിന്റെ നാലപ്പത് ശതമാനത്തോളം പ്രദേശങ്ങളിൽ മൊബൈൽ റേഞ്ചില്ലാത്ത പിന്നാക്ക പ്രദേശങ്ങളാണ് . പലയിടങ്ങളിലും വൈദുതിപോലും എത്തിയിട്ടില്ല . തോട്ടമേഖലയിലെ കൂലി വേല മാത്രം ആശ്രയിച്ചു നിത്യവൃത്തിനടത്തുന്ന വളരെ പാവപ്പെട്ടവരുടെ മക്കൾ പഠിക്കുന്ന സ്‌കൂളുകളിൽ നിർബദ്ധത ലൈവ് ക്‌ളാസ്സുകളിൽ ഭൂരിഭാഗം കുട്ടികൾക്കും പ്രധാനിത്യംഇല്ല. പലകുട്ടികളുടെ വീടുകളിൽ സ്‍മാർട്ട് ഫോണും ഇന്റർ നെറ്റും ഇല്ലാത്തതിനാൽ ഓൺലൈൻ ഫ്ലാറ്റ്ഫോം വഴിയുള്ള ക്‌ളാസ്സുകൾ തോട്ടം മേഖലയിലെ അറുപത് ശതമാനത്തിലധികം കുട്ടികൾക്കും അപ്രാപ്പ്യമാണ് .
സ്‌കൂളുകൾ തമ്മിലുള്ള കിടമത്സരത്തിന്റെ ഭാഗമായും കുട്ടികളിൽ ഓൺലൈൻ ഫ്ലാറ്റ്ഫോം വഴിയുള്ള ക്‌ളാസ്സുകൾ അടിച്ചേല്പിക്കപെടുമ്പോൾ ഒരു വിഭാഗം കുട്ടികൾക്ക് ഓൺ ലൈൻ ക്ലസ്സിന്റെ പ്രയോജനം ലഭിക്കുകയും മറ്റൊരു വിഭാഗത്തിന് ഇതിന്റെ പ്രയോജനം ലഭിക്കാതെ വരുകയും ചെയ്യുന്നു .ഓൺലൈൻ ഫ്ലാറ്റ്ഫോം വഴിയുള്ള ക്‌ളാസ്സുകൾ ലഭിക്കാത്ത കുട്ടികൾ വലിയ മനപ്രയാസം നേരിടുന്നതായും ക്‌ളാസ്സുകൾ തങ്ങളുടെ കുട്ടികൾക്ക് ലഭ്യമാക്കാൻ കഴിയാത്തതിൽ രക്ഷിതാക്കളും വലിയ നിരാശയിലാണ്
സർക്കാർ നടപ്പാക്കുന്ന ഓൺലൈൻ ക്‌ളാസ്സുകൾക്ക് പുറമെഓരോ സ്‌കൂളുകളും നടപ്പാക്കുന്ന പാഠ്യപദ്ധതിക്കെതിരെ തോട്ടമേഖലകളിൽ വൻ പ്രതിക്ഷേധമാണ് ഉയരുന്നത് സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകളെ നിയന്ത്രിക്കാൻ നടപടി വേണമെന്നാണ് തോട്ടമേഖലയുടെ ആവശ്യം .രക്ഷിതാക്കൾ പലവട്ടം ഇടുക്കി ഡി ഇ ഓ യുടെ ശ്രദ്ധയിൽ പെടുത്തി പലവട്ടം പരാതി ഉന്നയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലന്ന് ആക്ഷേപവും നിലവിലുണ്ട്