”’നിങ്ങൾ ഒരു കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണ്. സ്വാമി അഗ്നിവേശിന്‍റെ മരണത്തില്‍ അധിക്ഷേപിച്ചു :മുന്‍ സി.ബി.ഐ ഡയറക്ടര്‍ നാഗേശ്വര റാവു.

നിങ്ങൾ ഒരു കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണ്. സിംഹ തോലണിഞ്ഞ ചെന്നായ, നിങ്ങൾ ഹിന്ദുമതത്തിന് വലിയ നാശനഷ്ടം വരുത്തി

0

 

സ്വാമി അഗ്നിവേശിന്റെ മരണത്തെ അധിഷേപിച്ച് മുന്‍ സി.ബി.ഐ ഡയറക്ടര്‍ നാഗേശ്വര റാവു. കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണെന്നും കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന് എന്നെ അതിശയപ്പെടുത്തെന്നും നാഗേശ്വര റാവു ട്വിറ്ററില്‍ കുറിച്ചു. സ്വാമി അഗ്നിവേശിന്റെ മരണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് നാഗേശ്വര റാവു ട്വിറ്റ്. മുൻ സിബിഐ ഡയറക്ടറുടെ ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

. Nageswara Rao IPS
Correction: Read “Wolf” for “Lion” in the above tweet.

”നിങ്ങൾ ഒരു കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണ്. സിംഹ തോലണിഞ്ഞ ചെന്നായ, നിങ്ങൾ ഹിന്ദുമതത്തിന് വലിയ നാശനഷ്ടം വരുത്തി. തെലുങ്ക് ബ്രാഹ്മണനായി നിങ്ങൾ ജനിച്ചതിൽ ഞാൻ ലജ്ജിക്കുന്നു. കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന് എന്നെ അതിശയപ്പെടുത്തുന്നു” നാഗേശ്വര റാവു ട്വിറ്റ് ചെയ്തു.

എന്നാല്‍ തന്‍റെ ട്വിറ്റിന് താഴെയും നാഗേശ്വര റാവു തന്‍റെ വിദ്വേഷ പ്രസ്തവനകള്‍ തുടര്‍ന്നു. “ക്രൂരന്മാർ മരിച്ച ദിവസങ്ങളെ ഞങ്ങൾ ഉത്സവങ്ങളായി ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ. കാരണം അവര്‍ സമൂഹത്തെ നശിപ്പിക്കുന്ന കീടങ്ങളാണ്, അവരുടെ മരണങ്ങള്‍ ആഘോഷത്തിന് കാരണമാണ്. തിന്മയെ സംരക്ഷികരുത്” ട്വിറ്റിന് താഴെ വന്ന വിമര്‍ശനങ്ങള്‍ക് മറുപടിയായി നാഗേശ്വര റാവു പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു ആര്യസമാജം പണ്ഡിതനും സാമൂഹ്യപ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശിന്റെ മരണം. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍റ് ബൈലറി സയന്‍സില്‍ ചികിത്സയില്‍ കഴിവെയാണ് അന്ത്യം സംഭവിച്ചത്.

You might also like

-