രാഹുലും പ്രിയങ്കയും ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഹാത്രസിലെവീട്ടിൽ
പ്രിയങ്ക ഗാന്ധി ഓടിച്ച വാഹനത്തിൽ രാഹുൽ ഗാന്ധിയും പിന്നാലെ എംപി മാരും ഉച്ചക്ക് 2 മണിക്കാണ് ഹാത്രസിലേക്ക് പുറപ്പെട്ടത്. എന്നാൽ യു പി അതിർത്തിയിൽ വൻ പൊലീസ് സന്നാഹം സംഘത്തെ തടഞ്ഞു
രാഹുലും പ്രിയങ്കയും ഹാത്രസിലെത്തി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണുന്നു. ഇരുവരെയും കൂടാതെ മൂന്ന് കോണ്‍ഗ്രസ് നേതാക്കളും സംഘത്തിലുണ്ട്. കുടുംബത്തെ കാണുന്ന ആദ്യ പ്രതിപക്ഷ സംഘമാണിത്. ഹാത്രസില്‍ വന്‍ പൊലീസ് സംഘത്തെയാണ് വിന്യസിച്ച് യുപി സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്.
#WATCH: Congress leaders Rahul Gandhi and Priyanka Gandhi Vadra arrive at the residence of the victim of #HathrasIncident. pic.twitter.com/98xDRRSfY0
— ANI UP (@ANINewsUP) October 3, 2020
പ്രിയങ്ക ഗാന്ധി ഓടിച്ച വാഹനത്തിൽ രാഹുൽ ഗാന്ധിയും പിന്നാലെ എംപി മാരും ഉച്ചക്ക് 2 മണിക്കാണ് ഹാത്രസിലേക്ക് പുറപ്പെട്ടത്. എന്നാൽ യു പി അതിർത്തിയിൽ വൻ പൊലീസ് സന്നാഹം സംഘത്തെ തടഞ്ഞു.എന്നാൽ പിന്നോട്ടില്ലെന്ന നിലപടിൽ തന്നെയായിരുന്നു രാഹുലും പ്രിയങ്കയും. ഇതിനിടയിൽ 100 കണക്കിന് പ്രവർത്തകർ നേതാക്കൾക്ക് അഭിവാദ്യം അർപ്പിച്ചു സംഘടിച്ചെത്തി.
ഏറെ നേരത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ 5 പേർക്ക് ഹാത്രസിലേക്ക് പോകാൻ പൊലീസ് അനുമതി നൽകി. അനുമതി നൽകിയ കാര്യം വാഹനത്തിന്റെ മുകളിൽ കയറി രാഹുൽ ഗാന്ധി തന്നെയാണ് വെളുപ്പെടുത്തിയത്. എന്നിട്ടും പ്രവർത്തകരുടെ തിരക്കിൽ നിന്ന് ഏറെ പണിപ്പെട്ടാണ് വാഹനം പൊലീസ് അതിർത്തി കടത്തി വിട്ടത്. ഇതിനിടയിൽ പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി. പരുക്കേറ്റ പ്രവർത്തകരെ എഴുന്നേൽപ്പിച്ചു വാഹനത്തിൽ കയറ്റിയ ശേഷമാണ് രാഹുലും പ്രിയങ്കയും യാത്ര തിരിച്ചത്.