ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി.

ശബരിമല ജനങ്ങൾ ചർച്ചയാക്കുന്നതിൽ തനിക്കൊന്നും ചെയ്യാനാകില്ല.

0

തൃശൂർ :  അയ്യപ്പന്‍റെ വോട്ട് ചോദിച്ച സംഭവത്തിൽ താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. കളക്ടറുടെ നോട്ടീസിന് മറുപടി നൽകും. ശബരിമല ജനങ്ങൾ ചർച്ചയാക്കുന്നതിൽ തനിക്കൊന്നും ചെയ്യാനാകില്ല. നടപടിയെടുത്താൽ നിയമപരമായി നേരിടുമെന്നും സുരേഷ് ഗോപി പറഞ്ഞു. മൂന്ന് മണിക്ക് തൃശ്ശൂരിലെത്തി കളക്ടർ ടി വി അനുപമയുടെ നോട്ടീസിൽ വിശദീകരണം നൽകും. ചുരുങ്ങിയ വാക്കുകളിലായിരിക്കും വിശദീകരണം. വിശദമായ മറുപടിക്ക് സമയം ആവശ്യപ്പെടും. തയ്യാറാക്കിയ മറുപടി ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ളയെ കൂടി കാണിച്ചതിന് ശേഷമായിരിക്കും കളക്ടർക്ക് നൽകുകയെന്നും സുരേഷ് ഗോപി പറഞ്ഞു.

You might also like

-