ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍. ആരോഗ്യനില ഗുരുതരം

പ്രധാനമന്ത്രിയുടെ ചുമതലകൾ താൽകാലികമായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിര്‍വഹിക്കും. ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റിയത്

0

ലണ്ടൺ :കോവിഡ് 19 ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍. ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് ഇന്നലെ രാത്രിയാണ് ഐസിയുവിലേക്ക് മാറ്റിയത്.ബോറിസ് ജോണ്‍സന്റെ ആരോഗ്യനില ഗുരുതരാമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് എൻ.എച്ച്.എസ് ആശുപത്രിയിലാണ് ബോറിസ് ജോണ്‍സണ്‍ ചികിത്സയിലുള്ളത്. പ്രാദേശിക സമയം രാത്രി 8.30 ഓടുകൂടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഐസിയുവിലേക്ക് മാറ്റിയത്.

പ്രധാനമന്ത്രിയുടെ ചുമതലകൾ താൽകാലികമായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിര്‍വഹിക്കും. ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില മെച്ചപ്പെടുന്നതായി കാണിച്ച് അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം രാത്രിയോടെ നില മോശമാവുകയായിരുന്നു.

Reuters UK
PM Johnson’s health worsens, taken to intensive care reut.rs/3aZZnA1

Image

മാർച്ച് 27നാണ് ബോറിസിന് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഒരാഴ്ചക്കാലം ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ ഫ്ലാറ്റിൽ ഐസൊലേഷനിലായിരുന്നു ബോറിസ് ജോണ്‍സണ്‍. ഐസൊലേഷൻ കാലാവധി പൂർത്തിയായിട്ടും പനിയും മറ്റു രോഗലക്ഷണങ്ങളും വിട്ടുമാറിയില്ല. ആറുമാസം ഗർഭിണിയായ അദ്ദേഹത്തിന്റെ പങ്കാളി കാരി സിമണ്ട്സിനെ നേരത്തെതന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചിരുന്നു.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്നര ലക്ഷത്തിനടുത്തായി. മരണസംഖ്യ മുക്കാല്‍ലക്ഷത്തിനടുത്തും. 1176 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് ആയിരത്തി ഇരുനൂറോളം പേരാണ്. അമേരിക്കയിലാണ് സ്ഥിതി കൂടുതല്‍ ഗുരുതരമായി തുടരുന്നത്.

ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് രാജ്യങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്. ഫ്രാന്‍സില്‍ ഇന്നലെ മാത്രം മരിച്ചത് 830ലേറെ പേരാണ്. രണ്ടാം ലോക മഹായുദ്ധാനന്തരമുണ്ടായ മാന്ദ്യത്തിന് സമാന സ്ഥിതിയിലേക്ക് രാജ്യം നീങ്ങുകയാണെന്ന് ഫ്രഞ്ച് ധനമന്ത്രി പറഞ്ഞു.
ഇറ്റലിയില്‍ കോവിഡ് മരണം 16500 കടന്നു. 24 മണിക്കൂറിനിടെ മരിച്ചത് 636 പേരാണ്. സ്പെയിനില്‍ ആകെ മരണം 13400 നടുത്തെത്തി. ഇന്നലെ മാത്രം മരിച്ചത് എഴുനൂറ് പേരാണ്. അതിനിടെ, ലക്ഷണങ്ങളില്ലാത്തവരിലേക്കും പരിശോധന വ്യാപിപ്പിക്കാൻ സ്‍പെയിൻ ഭരണകൂടം നടപടി തുടങ്ങി. അടച്ചിടൽ നടപടി എടുത്തുമാറ്റണമെങ്കിൽ ഇത്തരം നീക്കങ്ങളുണ്ടായേ പറ്റൂവെന്ന് സ്പെയിന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

You might also like

-