ഷഹീന്‍ബാഗ് സമരപന്തലിനു നേരെ ബോംബേറ്
ജാമിഅ മില്ലിയയിലെ പൗരത്വ വിരുദ്ധ സമരകേന്ദ്രമായ ഏഴാം നമ്ബര്‍ ഗേറ്റിലും സ്ഫോടനം നടന്നാതായി റിപ്പോര്‍ട്ടുണ്ട്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഷഹീന്‍ബാഗ് സമരപന്തലിനു നേരെ ബോംബേറ്. ബൈക്കിലെത്തിയ അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ജനതാ കര്‍ഫ്യൂവിനെ തുടര്‍ന്ന് സമരപ്പന്തലില്‍ ആളു കുറവായത് ദുരന്തം ഒഴിവാക്കിയെന്ന് സമരക്കാര്‍ പറയുന്നു ഇന്ന് രാവിലെ 9.30ഓടെയായിരുന്നു അക്രമം. പെട്രോള്‍ നിറച്ച് ആറ് ബോട്ടിലുകള്‍ പൊലിസ് സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു.