മയക്കു മരുന്ന് ദീപികാ പദുകോണിന്റെ മാനേജർ വീണ്ടും എൻ സി ബി യുടെ സമൻസ്

കഴിഞ്ഞ മാസം നാർക്കോട്ടിക് ബ്യൂറോ കരിഷ്മയെ ചോദ്യം ചെയ്തിരുന്നു. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബോളിവുഡ് താരങ്ങൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പുറത്തു വന്നത്.

0

മുംബൈ: മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ദീപികാ പദുകോണിന്റെ മാനേജർ കരിഷ്മ പ്രകാശിന് വീണ്ടും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ സമൻസ്. കഴിഞ്ഞ മാസം നാർക്കോട്ടിക് ബ്യൂറോ കരിഷ്മയെ ചോദ്യം ചെയ്തിരുന്നു. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബോളിവുഡ് താരങ്ങൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പുറത്തു വന്നത്. ബോളിവുഡ് താരങ്ങളായ ദീപികാ പദുകോൺ, സാറാ അലി ഖാൻ രാകുൽ പ്രീത് സിംഗ്, ശ്രദ്ധ കപൂർ എന്നിവരെയെല്ലാം എൻസിബി ചോദ്യം ചെയ്തിരുന്നു. മയക്കു മരുന്ന് ഇടപാട് സംബദ്ധിച്ച ദീപികാ പദുകോൺ ഉൾപ്പെടെയുള്ളവരുടെ വാട്ട്‌സ്ആപ്പ് ചാറ്റുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.ദീപികാ പദുകോൺ വാട്ട്‌സ് ആപ്പിലൂടെ മയക്കുമരുന്ന് വിശേഷങ്ങൾ സജീവമായി പങ്കുവയ്ക്കുന്ന രഹസ്യഗ്രൂപ്പിന്റെ അഡ്മിനാണെന്ന് നാർക്കോട്ടിക് സംഘം നേരത്തെ കണ്ടെത്തിയിരുന്നു

You might also like

-