ഇടുക്കിയിലെ പൊതു പ്രവര്‍ത്തകന്റെ  സമ്പർക്കത്തിലൂടെ   കോവിഡ് സ്ഥികരിച്ച ബൈസൺമാലി  സ്വദേശിനിയുടെ  റൂട്ട്  മാപ്പ്  പുറത്ത്   

പത്താം തീയതി ബൈസണ്‍വാലിയില്‍ നിന്നും പോയിതമ്പാനൂരിലെ  ഗ്രാൻഡ്  ഹോട്ടലിൽ  താമസിച്ചു പതിനൊന്നാംതിയ്യതിരാവിലെ  നിയമസഭ മന്ദിരത്തിലെത്തി എം എല്‍ മാര്‍, മന്ത്രിമാര്‍  ഉദ്യോഗസ്ഥരുമായി   നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്

0

ചെറുതോണി :ഇടുക്കിയിലെ പൊതു പ്രവര്‍ത്തകനുമായ അടുത്തിടപഴകിയ ബൈസണ്‍വാലി സ്വദേശിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയാണ് ജില്ലയില്‍. ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് പൊതു പ്രവര്‍ത്തകനുമായും അല്ലാതെയും നടത്തിയ യാത്രയുടെ റൂട്ട്മാപ്പ് ബൈസണ്‍വാലി പി എച്ച് സി പുറത്ത് വിട്ടു. വിശദമായ  റൂട്ട് മാപ്പ് തയ്യാറാക്കുന്നതായി കൂടുതൽ സമയം വേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഏറ്റവും ഒടുവില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഇടുക്കി ബൈസണ്‍വാലി സ്വദേശിനിക്ക് രോഗബാധയുണ്ടായത് പൊതു പ്രവര്‍ത്തകനില്‍ നിന്നാണെന്ന  ആരോഗ്യ വകുപ്പ്. പൊതുപ്രവർത്തകനുമായി ഇടുക്കിയില്‍ നിന്നും തിരുവനന്തപുരത്തിന് യാത്രപോയത് മുതല്‍ ഉള്ള റൂട്ട് മാപ്പ് ബൈസണ്‍വാലി പി എച്ച് സി തയ്യാറാക്കി . പത്താം തീയതി ബൈസണ്‍വാലിയില്‍ നിന്നും പോയിതമ്പാനൂരിലെ  ഗ്രാൻഡ്  ഹോട്ടലിൽ  താമസിച്ചു പതിനൊന്നാംതിയ്യതിരാവിലെ  നിയമസഭ മന്ദിരത്തിലെത്തി എം എല്‍ മാര്‍, മന്ത്രിമാര്‍  ഉദ്യോഗസ്ഥരുമായി   നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പന്ത്രണ്ടാം തീയതി തിരിച്ച് ഇടുക്കി മറയൂരിലെത്തി നൂറിലധികം ആളുകള്‍ ഉണ്ടായിരുന്ന യോഗത്തില്‍ പങ്കെടുത്തു. വൈകിട്ട് 6.51ന് ആനച്ചാലില്‍ എത്തി ഇവിടെ നിന്നും 6 മണിക്ക് തിരിച്ച് വീട്ടിലെത്തുകയായിരുന്നു. ഇതിന് ശേഷം പതിനാലാം തീയതി രാവിലെ ഇവര്‍ക്ക് പനിയും തലവേദനയും അനുഭവപ്പെട്ടു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പൊതുപ്രവര്‍ത്തകനും മറ്റും പതിനാലിന് പനിയുണ്ടായതായി ആരോഗ്യ പറഞ്ഞു. പതിനഞ്ചാം തിയതി  രാജകുമാരി ദേവമാത ആശുപത്രിയിലെത്തി ചികിത്സ തേടി. ഇതിന് ശേഷം പതിനാറിന് രോഗം ഭേദമായതായും ഇരുപത്തിയാറ് വരെ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ഇതിന് ശേഷം ഇവര്‍ അടിമാലി എ ഇ, ഓഫീസിലും, സപീത്തുള്ള കടയിലും പോയിട്ടുണ്ട്. എ ഇ ഓഫീസിലെത്തിയത് പത്തുപേര്‍ക്കൊപ്പമാണ്. പിന്നീട് സ്വകാര്യ ബസ്സില്‍ തിരിച്ച് ബൈസണ്‍വാലിയിലെത്തുകയും ഇതിന് ശേഷം റേഷന്‍കടയില്‍ പോയതായും പറയുന്നു. ഇവരുമായി ബന്ധപ്പെട്ട മുപ്പതോളം ആളുകള്‍ ബൈസണ്‍വാലിയില്‍ മാത്രം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

കോവിഡ് 19: സഹായത്തിന് ഫയര്‍ഫോഴ്‌സ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാം

ജില്ലയില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന പരസഹായം ഇല്ലാത്ത വൃദ്ധരായവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും ഭക്ഷണമോ മരുന്നോ എത്തിക്കേണ്ട സാഹചര്യങ്ങള്‍, ആംബുലന്‍സ് സേവനം ആവശ്യമുണ്ടെങ്കില്‍ ഫയര്‍ഫോഴ്‌സ് ടോള്‍ഫ്രീ നമ്പര്‍ ആയ 101 ലോ ജില്ലാ കണ്‍ട്രോള്‍ റൂം (04862236100)  ഫോണ്‍ നമ്പറിലോ വിളിച്ചാല്‍ എല്ലാവിധ സഹായങ്ങളും നല്‍കും.  ജില്ലയിലെ എട്ട് ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുകളിലെ 240ല്‍പ്പരം ജീവനക്കാര്‍ സേവന സന്നദ്ധരായുണ്ട്. കോവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെട്ട സ്ഥലങ്ങളിലും  കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആശുപത്രികളിലും ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ എത്തുന്ന പൊതുസ്ഥലങ്ങളിലും അവശ്യ സര്‍വ്വീസ് നടത്തുന്ന ഓഫീസ് പരിസരങ്ങളിലും കോവിഡ് രോഗികളെ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്ന വാഹനങ്ങളിലും  ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.  കൂടാതെ ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പ് സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി ഓരോ പഞ്ചായത്തിലും കമ്യൂണിറ്റി കിച്ചണില്‍ നിന്നും ജനങ്ങള്‍ക്ക് ആഹാരം മരുന്ന് എന്നിവ എത്തിച്ചുകൊടുക്കുന്നതിനും വകുപ്പിലെ വാഹനങ്ങളും ജീവനക്കാരും കര്‍മ്മനിരതരാണെന്നും എറണാകുളം റീജിയണല്‍ ഫയര്‍ ഓഫീസര്‍ പറഞ്ഞു.

You might also like

-