മംഗളവനത്തിന്റെ കമ്പിവേലിയിൽ ഗേറ്റിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി

മരിച്ചയാൾ സ്ഥിരം റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണെന്ന് പോലീസ് പറയുന്നു.ഇന്നലെ ഇയാൾ മദ്യപിച്ചു റോഡിൽ ബഹളം വച്ചിരുന്നു. സ്ഥലത്ത് പൊലീസ് പരിശോധന നടക്കുകയാണ്

കൊച്ചി|മംഗളവനത്തിന്റെ കമ്പിവേലിയിൽ മൃതദേഹം കണ്ടെത്തി. മംഗള വനത്തിന് സമീപത്തെ ഓഷ്യനോഗ്രാഫിയുടെ ഗേറ്റിൽ കുരുങ്ങിയ നിലയിലാണ് മൃതദേഹം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ചയാൾ സ്ഥിരം റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണെന്ന് പോലീസ് പറയുന്നു.ഇന്നലെ ഇയാൾ മദ്യപിച്ചു റോഡിൽ ബഹളം വച്ചിരുന്നു. സ്ഥലത്ത് പൊലീസ് പരിശോധന നടക്കുകയാണ്. ഇൻക്യുസ്റ്റ് നടപടികൾ പുരോഗമിക്കുന്നുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി. പത്തടിയോളം ഉയരമുള്ള ഗേറ്റിൽ പൂർണമായ നഗ്നനായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരിൽ ചിലരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മരിച്ച ആൾ പലപ്പോഴും വസ്ത്രമില്ലാതെ നടക്കുന്നത് കണ്ടിട്ടുണ്ട് എന്ന് പോലീസ് പറയുന്നു. മദ്യപിച്ച് ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ കമ്പി കുത്തികയറി മരിച്ചതാവാനാണ് സാധ്യതയെന്ന് പ്രാഥമിക നി​ഗമനം. ശരീരത്തിൽ മറ്റ് മുറിവുകൾ കണ്ടെത്തിയിട്ടില്ല. മലദ്വാരത്തിലും തുടയിലും കമ്പി കുത്തി കയറിയ നിലയിലാണ് മൃതദേഹം. ഇയാൾ ധരിച്ചിരുന്ന പാന്റ് സമീപത്തു നിന്ന് കണ്ടെത്തി.

You might also like

-