“കള്ളപ്പണം? പാണക്കാട് തങ്ങൾക്ക് വീണ്ടും ഇ ഡി നോട്ടീസ്
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കാരണം കോഴിക്കോട്ട് ചികിത്സയിലാണ് പാണക്കാട് ഹൈദരാലി തങ്ങൾ. ഇവിടെയെത്തിയാണ് മറ്റന്നാൾ ചോദ്യം ചെയ്യലിനെത്താൻ ഇഡി നോട്ടീസ് നൽകിയത്
കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ കള്ളപ്പണം എത്തിയ കേസിൽ മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരാലി തങ്ങൾക്ക് വീണ്ടും എൻഫോഴ്സ്മെന്റ് നോട്ടീസ്. മറ്റന്നാൾ ഇഡി മുമ്പാകെ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. 2020ൽ തങ്ങളെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട മുന്മന്ത്രി കെടി ജലീലിൽ ആരോപണം ഉന്നയിച്ചിരുന്നു .പികെ കുഞ്ഞാലിക്കുട്ടിയുടെ മകന് വിവാദമായ എആർ ബാങ്കിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണവും ജലീൽ ഉന്നയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന ലീഗ് ഭാരവാഹി യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ കുഞ്ഞാലിക്കുട്ടിക്കെതിരെ ഈ പ്രശ്നത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു . പാണക്കാട് കുടുംബത്തിൽ ഇഡിയെത്തിയതിന് കാരണം കുഞ്ഞാലിക്കുട്ടിയുൾപ്പടെയുള്ളവരാണെന്ന് ഹംസ ആക്ഷേപിച്ചിരുന്നു. .
അതേസമയം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കാരണം കോഴിക്കോട്ട് ചികിത്സയിലാണ് പാണക്കാട് ഹൈദരാലി തങ്ങൾ. ഇവിടെയെത്തിയാണ് മറ്റന്നാൾ ചോദ്യം ചെയ്യലിനെത്താൻ ഇഡി നോട്ടീസ് നൽകിയത്. എന്നാൽ ചികിത്സയിലായതിനാൽ തങ്ങൾ ഹാജരാകില്ലെന്നാണ് സൂചന.