കാമുകന്റെ ശല്യം സഹികെട്ട കാമുകി “ഇരുപത് വെട്ടി “കാമുകനെ കൊലപ്പെടുത്തി

സംഭവത്തിൽ ബി. എൽ. റാവിലെ മുൻ താമസക്കാരിയും, തമിഴ്നാട് സ്വദേശിനിയുമായ വളർമതി (38) നെ ബോഡിനായ്ക്കനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു

0

മൂന്നാർ :തമിഴ്നാട് ബോഡിനായ്ക്കനൂരിൽ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി കാമുകി അതിനിഷ്ടുരമായി വെട്ടിക്കൊലപ്പെടുത്തി ചിന്നക്കനാൽ ബി. എൽ റാവ് സ്വദേശിയായ യുവാവിനെ വീട്ടമ്മ കൂടിയായ കാമുകി ഇരുപതിലധികം തവണ മൂർച്ഛയേറി കൊടുവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിത് ശാന്തൻപാറ ബി. എൽ റാവ് സ്വദേശി രാജൻ (31) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ബി. എൽ. റാവിലെ മുൻ താമസക്കാരിയും, തമിഴ്നാട് സ്വദേശിനിയുമായ വളർമതി (38) നെ ബോഡിനായ്ക്കനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു
സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ ബി. എൽ. റാവിലെ ഏലത്തോട്ടത്തിന്റെ ഉടമയായ വളർമതി തോട്ടത്തിൽ ഇടക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു ഈ സമയം പ്രദേശത്തെ ജീപ്പ് ഡ്രൈയവരായിരുന്ന രാജന്റെ ജീപ്പിലായിരുന്നു തോട്ടത്തിലേക്കുള്ള യാത്ര തുടരെത്തുടരെയുള്ള ഒരുമിച്ചുള്ള ജീപ്പ് യാത്രഇരുവരും തമ്മിലുള്ള
വഴിവിട്ട ബന്ധത്തിലേക്ക് നികുകയും ഭർത്താവുമായി വിവാഹ ബന്ധം വേർപെടുത്തി രണ്ടു പെണ്മക്കളുമായി കഴിയുന്ന വളർമതിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയതിനെ തുടർന്ന് പലപ്പോഴു യുവതിയുടെ എസ്റ്റേറ്റിലെ വീട്ടിൽ ഒരുമിച്ചു കഴിയുകയുമായിരുന്നു

. അടുത്തിടെ രാജനുമായി യുവതി തെറ്റി പിരിഞ്ഞു . രണ്ട് പെമ്മക്കൾ ഉള്ള ഇവരെ ഭാര്യയാക്കാൻ ആകില്ലെന്ന് രാജൻ അറിയിച്ചു . ഇതാണ് ഇവർ തമ്മിൽ തെറ്റിപ്പിരിയാണ് കാരണം .വളർമതിയുമായി അടുപ്പത്തിലായിരിക്കെ രാജൻ നിരവധിതവണ ഇവരിൽ നിന്നും പണം വാങ്ങി ചെലവഴിച്ചിട്ടുണ്ട് എങ്ങനെയിരിക്കെ കൊടുകൂടി പണവും മാനവും തട്ടിയെടുക്കുകയും നിരന്തരം കലഹിക്കുകയും ചെയ്തിരുന്ന രാജനെ വകവരുത്താൻ വളർമതി തീരുമാനിക്കുകയായിരുന്നു . ഇതുപ്രകാരം ഞായറാഴ്ച രാത്രി വളർമതി ബോഡിനായ്ക്കനുരിലെ വീട്ടിലേക്ക് രാജനെ വിളിച്ചുവരുത്തി , രാജനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചു വിളിച്ചു വരുത്തുന്നതുന്നതിനാൽ വളർമതിയുടെ പെൺ മക്കളെ അടുത്തുള്ള ബന്ധു വീട്ടിലേക്ക് അന്നേദിവസം പറഞ്ഞയിച്ചിരുന്നു

ഞായറാഴ്ച രാത്രി 10 : 35 ന് യുവതിയുടെ വീടിനു സമീപം എത്തിയ രാജനെ ഇവർ വീടിനുള്ളിലേക്ക് കൂട്ടികൊണ്ടു പോകുകയും . രാത്രി ഒരുമിച്ചു കഴിയുകയും പുലർച്ചെ ഒരുമണിക്ക് രാജന്റെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം ചന്നം ഭിന്നം കൊടുവാൾ ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയുമായിരുന്നു മുഖത്ത് തലയില് ഉടലിലും അധിമാരകമായി വെട്ടേറ്റ ഇയാൾ വീടിനുള്ളിൽ വച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു ഇയാളുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയെങ്കിലും ആഴത്തിൽ മുറിവ് മൂലം കഴുത്തറ്റ ഇയാൾ മരിച്ചിരുന്നു തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി വളർമതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു

ബി. എൽ റാവിൽ കോഴിക്കട നടത്തുന്ന രാജൻ രണ്ട് തവണ വിവാഹം കഴിച്ചെങ്കിലും, വിവാഹ ബന്ധംവേർപെടുത്തിയിരുന്നു . ഇവർ തമ്മിൽ പിണങ്ങിയതിനു ശേഷം രാജൻ വളർമതിയെ പലതവണ മൊബൈലിൽ വിളിച്ച് ശല്ല്യപ്പെടുത്തുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല പിരിഞ്ഞതിന് ശേഷം രാജൻ ഇവരുമായി നിരവധിതവണ വഴക്കിട്ടതായും ആരോപണമുണ്ട് കഴിഞ്ഞ ദിവസ്സം ഏലത്തോട്ടത്തിൽ എത്തിയ വളർമതിയെ രാജൻ ഭീക്ഷണി പെടുത്തിയിരുന്നു ഇതേ തുടർന്ന് ഇവർ ബോഡിനായ്ക്കന്നൂരിലെക്ക്
മടങ്ങി .തുടർന്ന്അവിടെ എത്തി രാജൻ ഇവരുമായി കലഹിച്ചു മാത്രമല്ല കഴിഞ്ഞദിവസം ബി.എൽ റാവിലെ യുവതിയുടെ എസ്റ്റേറ്റിലെ വീട്ടിൽ എത്തിയ രാജൻ വീട്ടിന്റെ ജനൽചില്ലുകൾ തകർക്കുന്നത് ഉൾപ്പെടെയുള്ള ആക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇതോടെ വളർമതി വീണ്ടും തമിഴ്നാട്ടിലേയ്ക്ക് പോയി. ഇതിനുശേഷമാണ് ഞായറാഴ്ച രാജനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയത് വെട്ടേറ്റ്‌ വീണുകിടന്ന രാജനെ പൊലീസ് എത്തി ബോഡിനായ്ക്കനൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് വളർമതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. അമിതമായി മദ്യപിക്കുന്ന സ്വഭാവമുള്ള രാജൻ ബി.എൽ റാവിലെ ഒരു കോഴിക്കട ഉടമയുമായി മുൻപ് പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിൻ്റെ കേസ് നിലനിൽക്കുകയാണ്.ഇയാൾ കൊലചെയ്യപെടുന്നത് ബോഡിനകനൂരിലെ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹംപോസ്റ്റ് മോർട്ടത്തിന് ശേഷം ബി. എൽ റാവിൽ എത്തിച്ചു സംസ്കരിക്കും .

You might also like

-