ഡൽഹിയിൽ കേവലഭൂരിപക്ഷം മറികടന്ന് ബിജെപി . ആപ്പിന് അടിതെറ്റി ,കോൺഗ്രസ് ചിത്രത്തിൽ ഇല്ല.

ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയുടേതടക്കം നേതൃത്വത്തില്‍ നടന്ന കൃത്യമായ നീക്കവും മദ്യനയ അഴിമതിയില്‍ കെജ്രിവാളടക്കം നേതാക്കളെ കുരുക്കാനായതുമാണ് ആംആദ്മി പാര്‍ട്ടിയുടെ സിംഹാസനം തകര്‍ത്ത ഘടകങ്ങള്‍

ഡൽഹി | ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വിജയം. കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. 70 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം മറികടന്ന് 48സീറ്റിലാണ് ബിജെപി മുന്നേറിയത്. ആംആദ്മി പാർട്ടി 22 സീറ്റുകൾ നേടി. ഡൽഹിയിൽ കോൺഗ്രസിന് ഒരു സീറ്റിൽ പോലും മുന്നേറ്റമുണ്ടാക്കാനായിട്ടില്ല.

ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയുടേതടക്കം നേതൃത്വത്തില്‍ നടന്ന കൃത്യമായ നീക്കവും മദ്യനയ അഴിമതിയില്‍ കെജ്രിവാളടക്കം നേതാക്കളെ കുരുക്കാനായതുമാണ് ആംആദ്മി പാര്‍ട്ടിയുടെ സിംഹാസനം തകര്‍ത്ത ഘടകങ്ങള്‍. ആംആദ്മ പാര്‍ട്ടിയെ കടത്തി വെട്ടുന്ന ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചും, മധ്യവര്‍ഗത്തെ ഉന്നമിട്ട് നടത്തിയ ബജറ്റ് പ്രഖ്യാപനവും ബിജെപിക്കായി രാജ്യ തലസ്ഥാനത്തിന്‍റെ വാതിലുകള്‍ തുറന്നത്.എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർ​​ഗ വിഭാ​ഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ് തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി.

എഎപി ശക്തി കേന്ദ്രങ്ങളിൽ ബിജെപി വലിയ മുന്നേറ്റമാണ് ഉണ്ടാക്കി . എഎപിയുടെ പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ ഉൾപ്പെടെ മുഴുവന് നേതാക്കളും താമരയുടെ തേരോട്ടത്തിൽ നിലംപരിശാക്കി . ന്യൂഡൽഹി മണ്ഡലത്തിൽ ജനവിധിതേടിയ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ ബി ജെ പി യുടെ പർവേഷ് വ‍ർമ്മയും ജംഗ്പുരയിൽ മനീഷ് സിസോദിയയെ തോൽപ്പിച്ച തർവീന്ദർ സിംഗ് മർവയുമാണ് ബിജെപിയുടെതുറുപ്പ് ചീട്ട് . രാജ്യഭരണം കൈക്കുള്ളിൽ എത്തിയിട്ടും രാജ്യതലസ്ഥാനം പിടിക്കാൻ 27 വർഷമായി കഴിയാതിരുന്ന ബി ജെ പി ഡൽ​ഹിയിൽ വീണ്ടും അധികാരത്തിൽ എത്തിയത് വന നേട്ടമായാണ് ബി ജെ പി കരുതുന്നത് . ഭരണം പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള നേതാക്കൾ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെയാണ് എ എ പി ക്ക് കാലിടറിയത് . ഡൽഹി പിടിക്കാൻ ആ‍ർഎസ്എസിൻ്റെ കുതന്ത്രങ്ങളും ബിജെപി ക്ക് തുണയായി .

You might also like

-