ആരോപണങ്ങളെ പ്രിതിരോധിച് ബിജെപി സംസ്ഥാന നേതൃത്വം
ബി.ജെ.പിയെ മാധ്യമങ്ങളും സി.പി.എമ്മും വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു
പാർട്ടിക്കെതിരായ ആരോപണങ്ങളെ എല്ലാ നേതാക്കളും ഒരുമിച്ചെത്തി പ്രതിരോധിച്ച് ബിജെപി സംസ്ഥാന നേതൃത്വം. ബി.ജെ.പിയെ മാധ്യമങ്ങളും സി.പി.എമ്മും വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്കെതിരെ ആരോപണങ്ങള്‍ സൃഷ്ടിക്കുകയാണ്. കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികള്‍ക്ക് സി.പി.എം–സി.പി.ഐ ബന്ധമെന്നും കുമ്മനം ആരോപിച്ചു. ഇത് മറച്ചുവച്ചാണ് പൊലീസ് അന്വേഷണം, പൊലീസ് അന്വേഷണം പക്ഷപാതപരമാണ്. ബി.ജെ.പിക്കെതിരെ പൊലീസിനെ ദുരുപയോഗിക്കുന്നു. എം.എല്‍.എയ്ക്കും എ.ഐ.എസ്.എഫ് നേതാക്കള്‍ക്കും പങ്കുണ്ട്. ബി.ജെ.പിയെ കരിതേച്ച് ജനമധ്യത്തില്‍ ഒറ്റപ്പെടുത്താനാണ് ശ്രമം– അദ്ദേഹം പറഞ്ഞു.
സുരേന്ദ്രനെ പരിഹാസ്യനാക്കാന്‍ ശ്രമം നടക്കുകയാണ്. നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാര്‍ട്ടിയെ ഛിന്നഭിന്നമാക്കാന്‍ അനുവദിക്കില്ല. നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്, പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകും.