ആരോഗ്യനില മോശം ,ശോഭ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

സമരപന്തലിലെത്തി ശോഭയെ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റുചെയ്ത്

0

തിരുവനതപുരം :ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പത്ത് ദിവസമായി നിരാഹാരം തുടരുന്ന ശോഭയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

സമരപന്തലിലെത്തി ശോഭയെ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റുചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ശോഭയ്ക്ക് പകരം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്‍ നിരാഹാര സമരം തുടരും.സത്യത്തിനും ധര്‍മ്മത്തിനും വേണ്ടിയാണ് ബിജെപി സമരം നടത്തുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.
ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ പെണ്‍സിംഹവും വര്‍ത്തമാന കാലത്തിലെ ഝാന്‍സി റാണിയുമാണ്. അതുകൊണ്ടാണ് അവര്‍ക്ക് പത്ത് ദിവസം നിരാഹാരം കിടക്കാന്‍ കഴിഞ്ഞതെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു

You might also like

-