കെ. സുരേന്ദ്രന് നടത്തിയ യാത്ര വിവാദത്തില്‍
തിരുവനന്തപുരത്ത് എത്തി വാര്‍ത്താസമ്മേളനം നടത്തിയതാണ് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നടത്തിയ യാത്ര വിവാദത്തില്‍. കോഴിക്കോട് ഉള്ള്യേരിയിലെ വസതിയാലയിരുന്ന സുരേന്ദ്രന് കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരത്ത് എത്തി വാര്‍ത്താസമ്മേളനം നടത്തിയതാണ് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.അടിയന്തിര പാര്‍ട്ടി ചുമതലകള്‍ കാരണമാണ് തിരുവനന്തപുരത്ത് വന്നതെന്നാണ് സുരേന്ദ്രന്റെ വാദം. ഡിജിപിയുടെ അനുമതിയോടെയാണ് താന്‍ യാത്ര ചെയ്തതെന്നും ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.