പ്രിയങ്കയുടെ കണ്ണുകളിൽ ഇന്ദിര യുടെ തീക്ഷ്ണത, ബി ജെ പി ഈസ്റ്റ് ഇന്ത്യാ കമ്പനി ശിവസേനമുഖപത്രം “സാമ്‌ന”

കർഷകരെ അറസ്റ്റ് ചെയ്യാനും നിശബ്ദരാക്കാനും കഴിയുമെന്ന് സർക്കാർ കരുതുന്നുവെങ്കിൽ അത് ഒരു മിഥ്യയാണ്

0

മുംബൈ : കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ കണ്ണുകളിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ തീക്ഷ്ണതയെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലൂടെയാണ് പ്രിയങ്കയെ വാനോളം പുകഴ്‌ത്തിക്കൊണ്ട് ശിവസേന രംഗത്തെത്തിയത്. പോരാളിയെന്നും യോദ്ധാവെന്നുമുള്ള വിശേഷണങ്ങളും ശിവസേന പ്രിയങ്കയ്‌ക്ക് നൽകിയിട്ടുണ്ട്.ചിലപ്പോൾ, പ്രിയങ്കയായിരിക്കും രാഷ്‌ട്രീയ ആക്രമണത്തിന്റെ ലക്ഷ്യം. എന്നാൽ അവരെ അനധികൃതമായി തടങ്കലിൽവെച്ചവർ ഒന്നോർക്കുക. അവർ, രാജ്യത്തിനായി സ്വയം ബലികഴിച്ച, ബംഗ്ലാദേശിന് രൂപം കൊടുത്തതു വഴി ഇന്ത്യ- പാക് വിഭജനത്തിന് ചുട്ടമറുപടി കൊടുത്ത ഗ്രേറ്റ് ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണെന്ന് സാമ്ന പറയുന്നു.

ലഖീംപൂർ ഖേരി വിഷയവുമായി ബന്ധപ്പെട്ട് യുപിയിലെത്തിയ പ്രിയങ്ക പോലീസ് ഉദ്യോഗസ്ഥരോട് ദേഷ്യപ്പെടുകയും ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ ലംഘിക്കുകയും ചെയ്തിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിന് പ്രിയങ്കയെ യുപി പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് സാമ്‌ന കോൺഗ്രസ് നേതാവിനെ പുകഴ്‌ത്തിയത്.
അതേസമയം, ലഖിംപൂർ വിഷയത്തിൽ സാമ്ന ബിജെപിക്കെതിരെ ആഞ്ഞടിച്ചു. ശിവസേന ബിജെപിയെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി താരതമ്യം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുടെ വാക്കുകൾ കേൾക്കാൻ തയ്യാറാകണമെന്നും പത്രം ആവശ്യപ്പെട്ടു. “കർഷകരെ അറസ്റ്റ് ചെയ്യാനും നിശബ്ദരാക്കാനും കഴിയുമെന്ന് സർക്കാർ കരുതുന്നുവെങ്കിൽ അത് ഒരു മിഥ്യയാണ്,” പത്രം ഓർമ്മിപ്പിക്കുന്നു

ലഖിംപൂരില്‍ കര്‍ഷകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം. മിശ്ര ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വം മിശ്രയുടെ രാജിവേണ്ടെന്ന തീരുമാനത്തിലെത്തിയത്. കര്‍ഷകരുടെ കൊലപാതകത്തില്‍ തനിക്കോ മകനോ പങ്കില്ലെന്നാണ് അജയ് മിശ്രയുടെ വാദം. സംഭവം നടന്ന ഞായറാഴ്ച വൈകുന്നേരം ഞങ്ങള്‍ രണ്ടുപേരും ലഖിംപൂരില്‍ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വാഹനം പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊണ്ടുപോയിരുന്നത്. അവരെ കര്‍ഷകര്‍ ആക്രമിക്കുകയായിരുന്നു. ഞങ്ങളുടെ നാല് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും അജയ് മിശ്ര പറഞ്ഞു.

You might also like

-