ജെഎൻയുവിന്റെ പേര് മാറ്റി എംഎൻയു (മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി) എന്നാക്കണമെന്ന് ബിജെപി എംപി
ഗാന്ധി കുടുംബത്തേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. നമ്മുടെ പൂര്‍വ്വികര്‍ ചെയ്ത തെറ്റുകളുടെ അനന്തരഫലങ്ങള്‍ മുഴുവന്‍ അനുഭവിക്കുന്നത് നമ്മളാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
ജവഹര്‍ ലാല്‍ നെഹ്റു യൂണിവെര്‍സിറ്റി പേര് മാറ്റി എം.എന്‍.യു അഥവാ മോദി നരേന്ദ്ര യൂണിവെര്‍സിറ്റി എന്നാക്കണമെന്ന് ബി.ജെ.പി എം.പിയും കലാകാരനുമായ ഹന്‍സ് രാജ് ഹന്‍സ്. എ.ബി.വി.പി ജെ.എന്‍.യുവില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഗാന്ധി കുടുംബത്തേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. നമ്മുടെ പൂര്‍വ്വികര്‍ ചെയ്ത തെറ്റുകളുടെ അനന്തരഫലങ്ങള്‍ മുഴുവന്‍ അനുഭവിക്കുന്നത് നമ്മളാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
പരിപാടിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴും സമാനമായ മറുപടിയാണ് ലഭിച്ചത്. “താന്‍ ആദ്യമായാണ് ജെ.എന്‍.യുവില്‍ എത്തുന്നത് ഇവിടെ നിന്നും ഒരുപാട് പഠിക്കാന്‍ സാധിച്ചു, ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണം പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ്. അത്കൊണ്ട് തന്നെ ഈ സര്‍വകലാശാലയുടെ പേര് മാറ്റി അദ്ദേഹത്തിന്‍റെ പേര് നല്‍കണമെന്നും” അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ മെറ്റൊരു നിയമസഭാംഗമായ മനോജ് തിവാരിയും അദ്ദേഹത്തോടൊപ്പം പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായമാണെന്നും അത് പിന്തുടരണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.