ബി.ജെ.പി എം.എൽ.എ പ്രതിയായ ഉന്നാവോ പീഡനം; പെണ്‍കുട്ടിക്കും കുടുംബത്തിനും ഡല്‍ഹില്‍ സുരക്ഷിത താമസമൊരുക്കാന്‍ നിര്‍ദേശം
ഉത്തർപ്രദേശിലെ ജന്മ നാട്ടില്‍ ജീവന് ഭീഷണിയുണ്ടെന്ന കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്നാണ് സാക്ഷി സംരക്ഷണ മാർഗരേഖയുടെ അടിസ്ഥാനത്തിൽ നടപടി കെെകൊള്ളാൻ കോടതി നിർദേശം നൽകിയത്
ഡൽഹി :ബി.ജെ.പി എം.എൽ.എ പ്രതിയായ ഉന്നാവോ പീഡനക്കേസില്‍ പെട്ട പെണ്‍കുട്ടിക്കും കുടുംബത്തിനും ഡൽഹിയിൽ സുരക്ഷിത താമസമൊരുക്കാൻ സുപ്രീംകോടതി നിര്‍ദേശം. ഉത്തർപ്രദേശിലെ ജന്മ നാട്ടില്‍ ജീവന് ഭീഷണിയുണ്ടെന്ന കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്നാണ് സാക്ഷി സംരക്ഷണ മാർഗരേഖയുടെ അടിസ്ഥാനത്തിൽ നടപടി കെെകൊള്ളാൻ കോടതി നിർദേശം നൽകിയത്.
ജൂലെെ 28ന് നടന്ന ദുരൂഹ വാഹനാപകടത്തെ തുടർന്ന്, നിലവിൽ എയിംസിൽ ചികിത്സയിലാണ് പെൺകുട്ടി. അപകടത്തിന് പിന്നിൽ പ്രതിയും ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സിങ്ങാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിനിടെയാണ് അമ്മയും, രണ്ട് സഹോദരിമാരും ഒരു സഹോദരനും ഉൾപ്പടെയുള്ള പെൺകുട്ടിയുടെ കുടുംബം സംരക്ഷണം തേടി സംസ്ഥാന സർക്കാറിനെ സമീപിച്ചത്.
എയിംസിൽ നിന്നും ഡിസ്ചാർജ് ചെയ്ത ഉടനെ കുട്ടിയെ ഉൾപ്പടെ ഡൽഹിയിൽ താമസിപ്പിക്കാനാണ് കോടതി നിർദേശം. ജില്ലാ ജഡ്ജി ധർമേശ് ശർമയാണ് നിർദേശം നൽകിയത്.