കര്‍ണാടകത്തിൽ ആദ്യ ലീഡ് ബിജെപിക്ക്: ഒൻപത് ഇടത്ത് മുന്നിൽ

15 മണ്ഡലങ്ങളിൽ ചുരുങ്ങിയത് ആറു സീറ്റുകളെങ്കിലും നേടിയാലേ ബിജെപി സർക്കാറിന് മുന്നോട്ടു പോകാൻ സാധിക്കൂ. ബി.ജെ.പി 13 സീറ്റുകളിൽ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി യദ്യൂരിയപ്പയുടെ അവകാശവാദം. എക്സിറ്റ് പോളുകളും ബി.ജെ.പിക്ക് അനുകൂലമാണ്. എന്നാൽ അട്ടിമറി നടക്കുമെന്ന സൂചനകളാണ് കോൺഗ്രസ് നൽകുന്നത്. ഭരണ സഖ്യം പിരിഞ്ഞതിന് ശേഷം ബി.ജെ.പിക്ക് അനുകൂലമായി നിന്നിരുന്ന ജെ.ഡി.എസ്, നിലപാടിൽ വരുത്തിയ മാറ്റമാണ് കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകുന്നത്

0

ബെംഗളൂരു :  കര്‍ണാടക സര്‍ക്കാരിന്‍റെ ഭാവി ഇന്നറിയാം. ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. ആദ്യലീഡ് ബിജെപിക്ക്, ഒന്‍പത് സീറ്റില്‍ മുന്നിലാണ്. ഒരോയിടത്ത് കോണ്‍ഗ്രസും ദളും. ഭരണം നിലനിര്‍ത്താന്‍ ആറ് സീറ്റെങ്കിലും ബിജെപി നേടണം. ഉപതിരഞ്ഞെടുപ്പ് നടന്നത് 15 മണ്ഡലങ്ങളിലാണ്. BJP ടിക്കറ്റില്‍ 13 കോണ്‍ഗ്രസ്-ദള്‍ വിമതര്‍ മല്‍സരിക്കുന്നു.15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിർണായക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റം. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിതുടങ്ങുമ്പോള്‍ ഒമ്പത് ഇടങ്ങളില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹുന്‍സൂർ, കഗ്‍വാദ്, വിജയനഗര കൃഷ്ണരാജപുര, മഹാലക്ഷ്മി ലേഔട്ട്, ഗോകഗ്, ഹിരകേരൂർ, അതാനി, യെല്ലാപൂർ എന്നിവിടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ലീഡ് ചെയ്യുന്നു.
12 സീറ്റുവരെ നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങളിലാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ്, ദള്‍ വിമതരുടെ രാഷ്ട്രീയഭാവിയിലും ഇന്ന് തീരുമാനമാകും സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ യെഡിയൂരപ്പ സര്‍ക്കാരിന് കാലാവധി തികയ്ക്കാനാകുമോയെന്നറിയാന്‍ ഇനി അല്‍പസമയം മാത്രം. 66.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബെംഗളൂരു നഗരമേഖലയിലെ മണ്ഡലങ്ങളില്‍ പോളിംഗ് കുറവായിരുന്നു. ഇത് പാര്‍ട്ടിക്ക് അല്‍പം ആശങ്കയുണര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ബി.ജെ.പിക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതരത്തിലാണ്. 9 മുതല്‍ 12 സീറ്റുകള്‍ വരെ ബി.ജെ.പി നേടുമെന്നാണ് സീവോട്ടര്‍ സര്‍വേ. കോണ്‍ഗ്രസിന് 3 മുതല്‍ 6 സീറ്റുകള്‍ വരെ. ജെ.ഡി.എസിന് ഒന്ന് അല്ലെങ്കില്‍ സീറ്റൊന്നും ലഭിക്കില്ല. കോണ്‍ഗ്രസ് ദള്‍ സഖ്യം വീണ്ടും രൂപീകരിക്കുന്നതിനെച്ചൊല്ലി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോളും ഇരുപക്ഷത്തേയ്ക്കും ചേരാന്‍ തയ്യാറാണെന്ന ഇരട്ട നിലപാടിലാണ് ദള്‍.

You might also like

-