കൈക്കൂലി കേസ് കർണാടക ബി.ജെ.പി മുന്‍ മന്ത്രിയും ഖനിവ്യവസായിയുമായ ജനാര്‍ദ്ദന റെഡ്ഡി അറസ്റ്റില്‍
വ്യക്തമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് ഓഫീസര്‍ അലോക് കുമാര്‍ പറഞ്ഞു. എല്ലാം മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും. നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളുരു :കർണാടക മുന്‍ ബി.ജെ.പി മന്ത്രിയും ഖനിവ്യവസായിയുമായ ജനാര്‍ദ്ദന റെഡ്ഡിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടകയില്‍ മന്ത്രിയായിരുന്ന കാലത്ത് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യംചെയ്യലിനായി റെഡ്ഡി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്.
നിക്ഷേപത്തട്ടിപ്പ് കേസിൽ നിന്ന് ആംബിഡന്റ് കമ്പനിയെ ഒഴിവാക്കാൻ ജനാർദന റെഡ്ഡി 21 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. കമ്പനിയുടമ സയ്യിദ് അഹമ്മദ് ഫരീദ് രണ്ട് കോടി രൂപയും 18 കോടി രൂപയുടെ സ്വര്‍ണവും നല്‍കിയെന്നാണ് മൊഴി. നിക്ഷേപ തട്ടിപ്പ് കേസില്‍ അഹമ്മദ് ഫരീദിനെ ചോദ്യംചെയ്തപ്പോഴാണ് ജനാര്‍ദ്ദന റെഡ്ഡിയുടെ പങ്കിനെ കുറിച്ച് വിവരം ലഭിച്ചത്.
വ്യക്തമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് ഓഫീസര്‍ അലോക് കുമാര്‍ പറഞ്ഞു. എല്ലാം മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും. നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
റെഡ്ഡി അനധികൃത ഖനനവുമായി ബന്ധപ്പെട്ട് നേരത്തെ ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങി രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടെയാണ് വീണ്ടും അറസ്റ്റ്.