മേലുകാവിൽ ചാരായവുമായി ബിജെപി പഞ്ചായത്ത് സെക്രട്ടറി പിടിയില്‍

വല്ലനാട്ട് സിമി ജോസഫ് (44) ആണ് പിടിയിലായത്. ചാരായം വാറ്റാനായി തയാറാക്കിയ 60 ലിറ്റര്‍ കോടയും നിര്‍മിച്ച 150 മില്ലി ചാരായവും വാറ്റുന്നതിന് ഉപയോഗിച്ച പാത്രങ്ങളും കന്നാസുകളും കണ്ടെടുത്തു.

0

തൊടുപുഴ :മേലുകാവിന് സമീപം ചാലമറ്റത്ത് നിന്നും ചാരായവും വാറ്റുപകരണങ്ങളുമായി ബി.ജെ.പി പ്രവര്‍ത്തകനായ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വല്ലനാട്ട് സിമി ജോസഫ് (44) ആണ് പിടിയിലായത്. ചാരായം വാറ്റാനായി തയാറാക്കിയ 60 ലിറ്റര്‍ കോടയും നിര്‍മിച്ച 150 മില്ലി ചാരായവും വാറ്റുന്നതിന് ഉപയോഗിച്ച പാത്രങ്ങളും കന്നാസുകളും കണ്ടെടുത്തു. സിമി മുന്‍പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 13-ാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടുണ്ട്.ഈരാറ്റുപേട്ട എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അഭിലാഷ്, പ്രിവന്റീവ് ഓഫീസര്‍ ശിവന്‍കുട്ടി, സി.ഇ.ഒമാരായ പ്രസാദ് പി.ആര്‍, ഹാഷിം, പ്രദീപ് എം.ജി, ഡ്രൈവര്‍ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

You might also like

-