അതിര്‍ത്തി തുറക്കില്ലെന്ന് ബിജെപി കര്‍ണാടക അദ്യക്ഷൻ
അതിര്‍ത്തി തുറക്കില്ലെന്ന് ബിജെപി കര്‍ണാടക അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍കുമാര്‍ കട്ടീല്‍.
അതിര്‍ത്തി തുറക്കില്ലെന്ന് ബിജെപി കര്‍ണാടക അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍കുമാര്‍ കട്ടീല്‍. ‘സേവ് കര്‍ണാടക ഫ്രം പിണറായി’ എന്ന ഹാഷ് ടാഗോടു കൂടിയാണ് ട്വിറ്ററില്‍ നളിന്‍കുമാര്‍ കട്ടീല്‍ പ്രസ്താവന നടത്തിയിരിക്കുന്നത്.കാസര്‍ഗോഡ് ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകളേക്കാള്‍ കുറവാണ് കര്‍ണാടകത്തിലെ പോസിറ്റീവ് കേസുകള്‍. ഇത്തരമൊരു സന്ദര്‍ഭത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും ട്വീറ്റില്‍ പറയുന്നു കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടാണ് അതിര്‍ത്തി അടക്കേണ്ടി വന്നിരിക്കുന്നത്. കര്‍ണാടകയിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. രോഗികള്‍ക്ക് കാസര്‍ഗോട്ട് ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്നുമാണ് ട്വിറ്ററില്‍ പറഞ്ഞിരിക്കുന്നത്.വിദ്യാഭ്യാസ, ആരോഗ്യ വിഷയങ്ങളില്‍ കാസര്‍ഗോട്ടെ ജനങ്ങളെ എപ്പോഴും കര്‍ണാടകം പരിഗണിച്ചിട്ടുണ്ട്. കാസര്‍ഗോട്ടെ ജനങ്ങള്‍ക്കാവശ്യമായ സൗകര്യം അവിടെത്തന്നെ ഒരുക്കിനല്‍കാന്‍ പിണറായി വിജയന്‍ തയാറാവണമെന്നും ട്വീറ്റില്‍ പറയുന്നു.