കോവിഡ് വ്യാപനം തടയുന്നതിൽ സംസ്ഥാനസർക്കാരിന്റെ പ്രവർത്തനം ശ്ലഹനിയം കെ സുരേന്ദ്രൻ
മര്‍ശിക്കാന്‍ വേണ്ടി മാത്രം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതി പ്രതിപക്ഷം നിര്‍ത്തണമെന്നും സര്‍ക്കാരിന്റെ ക്രിയാത്മകമായ പദ്ധതികളുമായി സഹകരിക്കുകയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഇപ്പോള്‍ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
തിരുവനതപുരം :കൊറോണ വൈറസ് വ്യാപനം തടയുന്നതിനായ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഹനീയമാണെന്നു ബി ജെ പി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷ നിലപാട് ശരിയല്ല.വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതി പ്രതിപക്ഷം നിര്‍ത്തണമെന്നും സര്‍ക്കാരിന്റെ ക്രിയാത്മകമായ പദ്ധതികളുമായി സഹകരിക്കുകയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഇപ്പോള്‍ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി. കേരളത്തില്‍ അങ്ങോളമിങ്ങോളം ചെയ്യുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്ന അതേ നിലപാടാണ് കേരളത്തില്‍ സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തലയും സ്വീകരിക്കുന്നതെന്നും കെ. സുരേന്ദ്രന് കുറ്റപ്പെടുത്തി.