രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യം നല്‍കിയത് ബിജെപി

വന്‍കിട കമ്പിനികളെ മറികടന്നാണ് പരസ്യം നല്‍കിയതില്‍ ദേശീയ പാര്‍ട്ടിയായ ബിജെപി ഒന്നാമതെത്തിയതെന്ന് ബാര്‍ക്കിന്‍റെ ഏറ്റവു പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കുടൂതല്‍ പരസ്യം ആളുകളിലേക്ക് ബിജെപി എത്തിച്ചിരിക്കുന്നത്. ട്രിവാഗോ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വന്‍കിട കമ്പിനികളെ തള്ളിയാണ് ബിജെപി ഒന്നാമതെത്തിയിരിക്കുന്നത്. രാജസ്ഥാന്‍ , മിസോറാം, ഛത്തീസ്ഗഡ്, തെലുങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ അടുത്തിരിക്കെയാണ് കോടിക്കണക്കിന് രൂപ ചെലവിട്ട് ബിജെപി പരസ്യം ചെയ്യുന്നത്.

0

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യം നല്‍കിയത് ബിജെപിയെന്ന് ബാര്‍ക്. വന്‍കിട കമ്പിനികളെ മറികടന്നാണ് പരസ്യം നല്‍കിയതില്‍ ദേശീയ പാര്‍ട്ടിയായ ബിജെപി ഒന്നാമതെത്തിയതെന്ന് ബാര്‍ക്കിന്‍റെ ഏറ്റവു പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കുടൂതല്‍ പരസ്യം ആളുകളിലേക്ക് ബിജെപി എത്തിച്ചിരിക്കുന്നത്.

ട്രിവാഗോ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വന്‍കിട കമ്പിനികളെ തള്ളിയാണ് ബിജെപി ഒന്നാമതെത്തിയിരിക്കുന്നത്. രാജസ്ഥാന്‍ , മിസോറാം, ഛത്തീസ്ഗഡ്, തെലുങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ അടുത്തിരിക്കെയാണ് കോടിക്കണക്കിന് രൂപ ചെലവിട്ട് ബിജെപി പരസ്യം ചെയ്യുന്നത്. എന്നാല്‍ ബാര്‍ക്ക് പറത്തുവിട്ട പട്ടികയില്‍ ആദ്യത്തെ 10 പേരിലും കോണ്‍ഗ്രസ് ഇല്ല. ബിജെപിക്ക് തൊട്ടുപിറകിലായി നെറ്റ്ഫ്ലിക്സും ട്രിവാഗോയും സന്തൂര്‍ സാന്‍ഡലുമാണ് ബാര്‍ക്കിന്‍റെ ലിസ്റ്റിലുള്ളത്.

നെറ്റ്ഫ്ലിക്സ്, ട്രിവാഗോ, സന്തൂര്‍ സാന്‍ഡല്‍, ഡെറ്റോള്‍ ലിക്വിഡ് സോപ്പ്, വൈപ്പ്, കോള്‍ഗേറ്റ് ഡെന്‍റല്‍ ക്രീം, ഡെറ്റോള്‍ ടോയ്‍ലറ്റ് സോപ്പ്, ആമസോണ്‍ പ്രൈം വീഡിയോ, റൂപ് മന്ദ്ര ആയുര്‍ ഫേസ്ക്രീം എന്നീ കമ്പിനികളാണ് ഏറ്റവും കൂടുതല്‍ പരസ്യം നല്‍കിയ മറ്റ് കമ്പിനികള്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ കണക്കുകളെയും വിവരങ്ങളെയും കുറിച്ച് പരിശോധന നടത്തുന്ന ഏജന്‍സിയാണ് ബാര്‍ക്ക് എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍.

You might also like

-