തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. കേന്ദ്ര മന്ത്രി പൊന്‍ രാധാക്യഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നാരോപ്പിച്ചാണ് ഹര്‍ത്താല്‍

ബരിമല സന്ദർശനത്തിനെത്തിയ പൊൻ രാധാകൃഷ്ണനെ എസ് പി യതീഷ് ചന്ദ്ര അപനിച്ചെന്നാണ് ബി ജെ പി പ്രചാരണം എസ് പി യുടെ നടപടിക്കെതിരെ പലയിടങ്ങളിലും കഴിഞ്ഞ ദിവസം ബിജെപി പ്രതിഷേധിച്ചു.

0

 കന്യാകുമാരി: കന്യാകുമാരി ജില്ലയിൽ നാളെ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. ശബരിമലയിൽ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ പൊലീസ് അപമാനിച്ചതായി ആരോപിച്ചാണ്   ബി ജെ പി ഹർത്താൽ .
ശബരിമല സന്ദർശനത്തിനെത്തിയ പൊൻ രാധാകൃഷ്ണനെ എസ് പി യതീഷ് ചന്ദ്ര അപനിച്ചെന്നാണ് ബി ജെ പി പ്രചാരണം എസ് പി യുടെ നടപടിക്കെതിരെ പലയിടങ്ങളിലും കഴിഞ്ഞ ദിവസം ബിജെപി പ്രതിഷേധിച്ചു. തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ഇന്നലെ രാത്രി ബിജെപി കെഎസ്ആര്‍ടിസി ബസ് തടഞ്ഞു.

ഇന്നലെ തിരുവനന്തപുരത്തും തൃശൂരും യതീഷ് ചന്ദ്രയുടെ കോലവുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ യതീഷ് ചന്ദ്രയുടെ കോലം കത്തിച്ചു. തൃശൂരിൽ പ്രതിഷേധകര്‍ കോലവുമായി നഗരത്തിൽ മാർച്ച് നടത്തി. ശബരിമലവിഷയത്തിൽ വരും ദിവസ്സങ്ങളിൽ കാരണങ്ങൾ കണ്ടെത്തി കൂടുതൽ പ്രക്ഷോപങ്ങൾ നടത്താനാണ് ബി ജെ പി ലക്ഷ്യമിടുന്നത്

You might also like

-