പത്തനംതിട്ടയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ..രാഷ്ട്രീയ മുതലെടുപ്പിന് ?
ഒക്ടോബര്‍ 16, 17 തീയതികളിലായിരുന്നു നിലയിക്കലിലെ പൊലീസ് നടപടി. അതിനാൽ തന്നെ പൊലീസ് നടപടിയുമായി സംഭവത്തിന് ബന്ധമില്ലെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു
പത്തനംതിട്ട: പത്തനംതിട്ടയിൽ ഇന്ന് ബിജെപി ഹർത്താൽ. ശബരിമലയ്ക്ക് പോയ പന്തളം സ്വദേശി ശിവദാസനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ചാണ് ഹർത്താൽ. ളാഹയ്ക്കടുത്ത് കൊക്കയിൽ നിന്നാണ് ശിവദാസന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയത്.
അപകട മരണമാണെന്നാണ് പൊലീസ് അറിയിച്ചത്. ഒക്ടോബര്‍ 18ന് ശബരിമലയിലേക്ക് പോയ ശിവദാസനെ കാണാനില്ലെന്ന് വ്യക്തമാക്കി 25 ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒക്ടോബര്‍ 19 ന് വീട്ടിലേക്ക് വിളിച്ചതിന് ശേഷം പിന്നീട് ഇയാളെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.നിലയ്ക്കലില്‍ നടന്ന പൊലീസ് നടപടിയില്‍ ആണ് ശിവദാസന്‍ മരിച്ചതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം. പൊലീസ് പരാതി ലഭിച്ചിട്ടും വേണ്ട നടപടി സ്വീകരിച്ചില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കളും ആരോപിക്കുന്നു. പൊലീസ് നടപടിയിലാണ് ശിവദാസ് മരിച്ചതെന്നാരോപിച്ചാണ് ബിജെപി ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്.
എന്നാല്‍ ഒക്ടോബര്‍ 16, 17 തീയതികളിലായിരുന്നു നിലയിക്കലിലെ പൊലീസ് നടപടി. അതിനാൽ തന്നെ പൊലീസ് നടപടിയുമായി സംഭവത്തിന് ബന്ധമില്ലെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.