തെന്മലയിൽ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ ബോംബ് പൊട്ടി മേല്‍ക്കൂര തകര്‍ന്നു

തെന്മല പഞ്ചായത്തിലെ ഇടമണ്‍ 3, ചാഴിപ്പുറത്ത് വീട്ടില്‍ സജീവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന നാടന്‍ബോംബാണ് പൊട്ടിയത്

0

പത്തനംതിട്ട : ബിജെപി പ്രവര്‍ത്തകന്റെ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന നാടന്‍ബോംബ് പൊട്ടിച്ചെറിച്ച് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. തെന്മല പഞ്ചായത്തിലെ ഇടമണ്‍ 3, ചാഴിപ്പുറത്ത് വീട്ടില്‍ സജീവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന നാടന്‍ബോംബാണ് പൊട്ടിയത്. വീടിന്റെ മേല്‍ക്കൂരയില്‍ മേഞ്ഞിരുന്ന ആസ്ബസ്‌സ്റ്റോസ് സ്‌ഫോടനത്തില്‍ തകര്‍ന്നു. ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം.

ഉഗ്രശബ്ദം കേട്ട നാട്ടുകാരാണ് തെന്മല പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തുന്നതിന് മുമ്പ് മേല്‍ക്കുരയില്‍ പൊട്ടിയ ഷീറ്റ് മാറ്റിയിടുകയും വീടിനകം കഴുകി വൃത്തിയാക്കുകയും ചെയ്തശേഷം സജീവും കുടുംബവും വീട് പൂട്ടി സ്ഥലംവിട്ടു. തുടര്‍ന്ന് തെന്മല എസ്‌ഐ വി എസ് പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് വീടും പരിസരവും പരിശോധിച്ചു. സ്‌ഫോടകവസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ചു. സ്‌പോടകവസ്തു വീട്ടിനുള്ളില്‍ സൂക്ഷിച്ചതിന് സജീവിനതെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് എസ്‌ഐ അറിയിച്ചു

You might also like

-