ബിജെപി സംസ്ഥാന പ്രഭാരികളെ പ്രഖ്യാപിച്ചു കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേകര്‍ക്ക് ,മേഘാലയയുടെയും നാഗാലാന്റിന്റേയുംചുമതല അനിൽ ആന്റണിക്ക്
വി മുരളീധരന്‍ വീണ്ടും ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ ബിജെപി ആദ്യമായി ഒരു സീറ്റ് നേടിയതിന് പിന്നാലെയാണ് തീരുമാനം.ഏഴ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ സഹ ചുമതലയാണ് വി മുരളീധരന് ലഭിച്ചിരിക്കുന്നത്
ഡല്‍ഹി| ബിജെപി സംസ്ഥാന പ്രഭാരികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവദേകര്‍ തന്നെ തുടരും. കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരിയായി പാര്‍ലമെന്റ് അംഗം അപരാജിത സാരംഗി തുടരും. വി മുരളീധരന്‍ വീണ്ടും ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ ബിജെപി ആദ്യമായി ഒരു സീറ്റ് നേടിയതിന് പിന്നാലെയാണ് തീരുമാനം.ഏഴ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ സഹ ചുമതലയാണ് വി മുരളീധരന് ലഭിച്ചിരിക്കുന്നത്. ഇടവേളക്ക് ശേഷമാണ് വി മുരളീധരന് ദേശീയ ചുമതല ലഭിക്കുന്നത്.പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന, ബിജെപി ദേശീയ സെക്രട്ടറിയായ അനില്‍ ആന്റണിയെ മേഘാലയയുടെയും നാഗാലാന്റിന്റേയും ചുമതലയുള്ള പ്രഭാരിയായി നിയമിച്ചു. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയാണ് പദവികളിലേക്ക് നിയമിച്ചത്
വിനോദ് താവ്‌ഡെ ബിഹാറിൻ്റെ ചുമതലയും ശ്രീകാന്ത് ശർമ ഹിമാചൽ പ്രദേശിൻ്റെ ചുമതലയും തുടരും. നിതിൻ നവീനാണ് ഛത്തീസ്ഗഢിൻ്റെ ചുമതല. ഡോ. സതീഷ് പൂനിയയെ ഹരിയാനയുടെ ചുമതലയും ലക്ഷ്മികാന്ത് വാജ്‌പേയിയെ ജാർഖണ്ഡിൻ്റെ ചുമതലയെൽക്കും.ആൻഡമാൻ നിക്കോബാറിൻ്റെ ചുമതല രഘുനാഥ് കുൽക്കർണിക്കും അരുണാചൽ പ്രദേശിൻ്റെ ചുമതല അശോക് സിംഗാളിനും നൽകി.ആശിഷ് സൂദിനാണ് ഗോവയുടെ ചുമതല. ജമ്മു കശ്മീരിൻ്റെ ചുമതല തരുൺ ചുഗിന് നൽകിയിട്ടുണ്ട്, കൂടാതെ ആശിഷ് സൂദിനെ കോ-ഇൻചാർജ് ആക്കി.ബിജെപി കർണാടകയിൽ രാധാമോഹൻ ദാസ് അഗർവാളിന് ചുമതല നൽകി.മണിപ്പൂരിൻ്റെ ചുമതല അജിത് ഗോപചഡെക്കാണ് . മിസോറാമിൻ്റെ ചുമതല ദേവേഷ് കുമാറിനാണ് .