മഹാരാഷ്ട്രയിൽ എൻസിപിയെ പിളർത്തി ബി ജെ പി അജിത്പവാർ ഉപമുഖ്യമന്ത്രി

നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻസിപിയെ പിളർത്തി ഏക് നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായിരിക്കുകയാണ് അജിത് പവാർ. തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാർക്ക് ഒപ്പമാണ് അജിത് പവാർ രാജഭവനിലെത്തിയത്

0

മുംബൈ | മഹാരാഷ്ട്രയിൽ എൻസിപിയെ പിളർത്തി ബി ജെ പി അജിത് പവാർ കൂടിയെത്തിയതോടെ, മഹാരാഷ്ടയിലേത് ട്രിപ്പിൾ എഞ്ചിൻ സർക്കാരായി മാറിയെന്നായിരുന്നു മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പ്രതികരണം. ഭൂരിഭാഗം എംൽഎമാരും ഒപ്പമുള്ളതിനാൽ 2019 ൽ ദേവേന്ദ്ര ഫഡ്നാവിസൊപ്പം ചേർന്ന് സർക്കാരുണ്ടാക്കാൻ നടത്തി പരാജയപ്പെട്ട് പോയ പരീക്ഷണം ഇത്തവണ പരാജയപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അജിത് പവാ‍ർ .ശിവസേനയെ പിളർത്തി ഏക്നാഥ് ഷിൻഡെയെ ഒപ്പം കൂട്ടി സർക്കാരുണ്ടായിക്കിയ ബിജെപി കൃത്യം ഒരു വർഷത്തിനിപ്പുറം മഹാരാഷ്ട്രയിൽ എൻസിപിയെയും പിളത്തി.

നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻസിപിയെ പിളർത്തി ഏക് നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായിരിക്കുകയാണ് അജിത് പവാർ. തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാർക്ക് ഒപ്പമാണ് അജിത് പവാർ രാജഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടേയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രാജ്ഭവനിലെത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലാണ് രാജ് ഭവനിൽ സത്യപ്രതിജ്ഞ നടന്നത്. 29 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് അജിതിന്റെ അവകാശവാദം. ഭൂരിഭാഗം പേരും അജിതിനൊപ്പമാണെങ്കിലും എംഎൽഎമാരുടെ എണ്ണത്തിൽ വ്യക്തതയായിട്ടില്ല. മുതിർന്ന നേതാവ് പ്രഫുൽ പട്ടേലും അജിത് പവാറിനൊപ്പമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ, പ്രതിപക്ഷ ഐക്യരൂപീകരണത്തിനിടെ എൻസിപിയുടെ മുതിർന്ന നേതാക്കളെ ഒന്നടങ്കം അടർത്തി എടുക്കാനായെന്നത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമാണ്

You might also like

-