കല്ലേറ്’ രാഷ്ട്രീയ പോരിലേക്ക് ; മമതയെ വിമർശിച്ച് ഗവര്‍ണര്‍; ചീഫ് സെകട്ടറിയെയും ഡിജിപിയെയും ഡൽഹിക്ക് വിളിപ്പിച്ചു കേന്ദ്രസർക്കാർ
നേരെത്തെ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്ശിച്ച് ഗവര്‍ണര്‍ രങേത്തെത്തിയിരുന്നു . മുഖ്യമന്ത്രി ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കണമെന്നും ക്രമസമാധാനനില വഷളാവുന്നെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഇതിനിടെ ബംഗാള്‍ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിപ്പിച്ചിട്ടുള്ളത്
ഡൽഹി :ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഢയുടെ വ്യാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നുളള വിവാദം രാഷ്ട്രീയ വാദം വാലിയിലേക്ക് മമതസർക്കാരിനെതിരെ നടപടികളുമായി കേന്ദ്ര സർക്കാർ. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഢയുടെ വാഹന വ്യൂഹത്തിനു നേരെയുണ്ടായ ആകർമ്മത്തിൽ കാരണം ബോധിപ്പിക്കാൻ ബംഗാൾ ചീഫ് സെകട്ടറിയോടും പോലീസ് മേധാവിയോടും നേരിട്ട് ഹാജരാകാൻ കേന്ദ്ര ആഭ്യന്തിര മന്ത്രാലയം ഉത്തരവിട്ടു .നേരെത്തെ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്ശിച്ച് ഗവര്‍ണര്‍ രങേത്തെത്തിയിരുന്നു . മുഖ്യമന്ത്രി ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കണമെന്നും ക്രമസമാധാനനില വഷളാവുന്നെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഇതിനിടെ ബംഗാള്‍ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിപ്പിച്ചിട്ടുള്ളത് . തിങ്കളാഴ്ച്ച ഡല്‍ഹിയിലെത്താന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡയമണ്ട് ഹാര്‍ബറിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ജെ.പി നഡ്ഢയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. വിഷയത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നഡ്ഢയ്ക്ക് മതിയായ സുരക്ഷ നല്‍കിയിരുന്നില്ലെന്നും ബംഗാള്‍ പൊലീസ് മേധാവിയോട് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 19ന് ബംഗാള്‍ സന്ദര്‍ശിച്ചേക്കും. കല്ലുകളും ഇഷ്ടികകളും കൊണ്ടുള്ള ആക്രമണത്തില്‍ ബിജെപി നേതാക്കളായ മുകുള്‍ റോയിക്കും കൈലാഷ് വിജയ്‍വര്‍ഗിയയ്ക്കും പരുക്കേറ്റിരുന്നു. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആക്രമണം ആസൂത്രിതമായ രാഷ്ട്രീയ നാടകമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.