മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി ജമ്മുകാഷ്മീര്‍ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസ്സ്
മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ ജമ്മുകാഷ്മീര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, എംഎല്‍സി വിക്രം റന്താവ എന്നിവര്‍ക്കെതിരെ കേസെടുത്തു. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
ശ്രീനഗര്‍: തെരെഞ്ഞെടുപ്പിൽ ബി ജെ പി ക്ക് അനുകൂലമായി വാർത്തകൾ എഴുതുന്നതിനും വാർത്തകൾ സൃഷ്ടിക്കുന്നതിനും മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ ജമ്മുകാഷ്മീര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, എംഎല്‍സി വിക്രം റന്താവ എന്നിവര്‍ക്കെതിരെ കേസെടുത്തു. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
ലഡാക്കിലെ ഹോട്ടല്‍ സിഗി പാലസില്‍ ; വ്യാഴാഴ്ചയായിരുന്നു സംഭവം. വാര്‍ത്താ സമ്മേളനത്തിന് എത്തിയ റിപ്പോര്‍ട്ടര്‍മാര്‍ക്ക് റെയ്നയും വിക്രം രണ്‍ധാവയും ചേര്‍ന്ന് പണം നല്‍കിയെന്നാണ് പരാതി. സ്നേഹോപഹാരം എന്നു പറഞ്ഞ്ഹാളില് വിതരണം ചെയ്ത കവറില്‍ അഞ്ഞൂറുരൂപ നോട്ടുകള്‍ കണ്ടതോടെ ചിലര്‍ നിരസിച്ചു.
പണം നിരസിച്ച മാധ്യമപ്രവര്‍ത്തകര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി നടപടിയാവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു.ലഡാക്ക് പ്രസ് ക്ലബ് നല്കിയ പരാതിയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു