വോട്ടുകച്ചവടം എറണാകുളം ജില്ലയിലെ ബി ജെ പി 34 നേതാക്കൾക്കെതിരെനടപടി

പറവൂർ. തൃപ്പൂണിത്തുറ, പിറവം, വൈപ്പിൻ എന്നീ നിയോജക മണ്ഡലങ്ങളിലാണിത്. ഏഴു നിയോജക മണ്ഡലങ്ങളിലായി 34 പേരെ നേതൃപദവികളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു

0

കൊച്ചി: എറണാകുളത്ത് ബിജെപിയിൽ അച്ചടക്ക നടപടി. തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമത പ്രവർത്തനം നടത്തിയവർക്കും സംഘടനാ വിരുദ്ധ പ്രവർത്തനം വോട്ടുകച്ചവടം നടത്തിയവർക്കുമെതിരെയാണ് ജില്ലാ കമ്മിറ്റി നടപടി എടുത്തത്. നാല് നിയോജകമണ്ഡലങ്ങളിലെ 15 പേരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.ഏഴു നിയോജക മണ്ഡലങ്ങളിലായി 34 പേരെ നേതൃപദവികളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

കോതമംഗലം, അങ്കമാലി, തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിന്‍, പിറവം എന്നീ നിയോജക മണ്ഡലങ്ങളിലാണ് നടപടിസംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ഇത്രയധികം പേര്‍ക്കെതിരെ നടപടി ആദ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേർന്ന ബിജെപി പിറവം നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ കഴിഞ്ഞ ദിവസം കൈയാങ്കളിയുണ്ടായിരുന്നു. ഇതിന് നേതൃത്വം നൽകിയവർക്കെതിരെയും നടപടി എടുത്തിട്ടുണ്ട്

സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ഇത്രയധികം പേര്‍ക്കെതിരെ നടപടി ആദ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേർന്ന ബിജെപി പിറവം നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ കഴിഞ്ഞ ദിവസം കയ്യാങ്കളിയുണ്ടായിരുന്നു. ഇതിന് നേതൃത്വ നൽകിയവർക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.

You might also like

-