ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി

0

കൊച്ചി: ബലാത്സംഗകേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ അടക്കമുള്ളവരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുണ്ടെന്നും ഈ ഘട്ടത്തില്‍ ബിഷപ്പിന് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കാൻ ഇടയാക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു.

കേസ് ഡയറിയും ഹാജരാക്കി. കന്യാസ്ത്രീക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന പരാതിയില്‍ നടപടിയെടുത്തതിന്‍റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നല്‍കാനുള്ള കാരണമെന്നാണ് ബിഷപ്പിന്‍റെ വാദം. ഹൈക്കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇരിക്കുമ്പോഴോയിരുന്നു അറസ്റ്റ്. ഇത് നിയമ വിരുദ്ധവും മൗലീകാവകാശങ്ങളുടെ ലംഘനം ആണെന്നുമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വാദിച്ചത്

You might also like

-