ലൈംഗിക പീഡനകേസിൽ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് 2021 ജൂണ്‍ ഒന്‍പതിലേക്കു നീട്ടി
കേസിൽ ഡിഎൻഎ പരിശോധന ഫലം വൈകുന്നെന്നു ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണു ഹർജി പരിഗണിക്കുന്നതു മാറ്റിയത്.
മുംബൈ: പീഡനക്കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് 2021 ജൂണ്‍ ഒന്‍പതിലേക്കു നീട്ടി. കേസിൽ ഡിഎൻഎ പരിശോധന ഫലം വൈകുന്നെന്നു ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണു ഹർജി പരിഗണിക്കുന്നതു മാറ്റിയത്. ലാബിൽ നേരത്തെയുള്ള നിരവധി കേസുകളുടെ പരിശോധന നടക്കേണ്ടതിനാൽ ഡിഎൻഎ ഫലം വൈകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. ജൂലൈയിലാണു ബിനോയ് ഡിഎൻഎ പരിശോധനയ്ക്കു വിധേയനായത്. രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധനാഫലം മുദ്രവച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്കു കൈമാറണമെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ജൂണ്‍ പതിമൂന്നിനാണു ബിഹാർ സ്വദ്വേശിയായ യുവതി മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ ബിനോയി കോടിയേരിക്കെതിരേ പരാതി നൽകിയത്. ദുബായ് ഡാൻസ് ബാറിൽ ജോലിക്കാരിയായിരുന്നു ബിഹാർ സ്വദേശിയായ യുവതി. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണു ബിനോയി കോടിയേരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിനോയിക്കെതിരെ കൂടുതൽ തെളിവുകൾ പരാതിക്കാരി കോടതിയിൽ സമർപ്പിച്ചിരുന്നു