ബിനോയി കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ; ജാമ്യം ലഭിച്ചില്ലെങ്കില്‍ ഉടന്‍ അറസ്റ്റ്

യുവതി നല്‍കിയ പരാതിയില്‍ ബിനോയ്‌ക്കെതിരെ തെളിവുണ്ടെന്നും ഡി.എന്‍.എ പരിശോധന നടത്തേണ്ടി വരുമെന്നും ഡിസിപി മഞ്ജുനാഥ് ഷിന്‍ഡെ വ്യക്തമാക്കി

0

ഡല്‍ഹി: ബാർ നർത്തകി നൽകിയ ലൈംഗിക പീഡന പരാതിയില്‍ ബിനോയി കോടിയേരി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നാളെ
മുംബൈ കോടതി നാളെ പരിഗണിക്കും മുന്‍കൂര്‍ ജാമ്യം കോടതി നിരസിച്ചാല്‍ ബിനോയ് കോടിയേരിയെ അറസ്റ്റു ചെയ്യാനൊരുങ്ങി മുംബൈ പൊലീസ്. യുവതി നല്‍കിയ പരാതിയില്‍ ബിനോയ്‌ക്കെതിരെ തെളിവുണ്ടെന്നും ഡി.എന്‍.എ പരിശോധന നടത്തേണ്ടി വരുമെന്നും ഡിസിപി മഞ്ജുനാഥ് ഷിന്‍ഡെ വ്യക്തമാക്കി. ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയാനിരിക്കെയാണ് മുംബൈ പൊലീസിന്റെ നിര്‍ണായക നീക്കം.

കോടതി വിധി പുറത്തുവരുന്നതിന് മുന്‍പ് രാജ്യം വിടുന്നത് തടയാന്‍ പൊലീസ് ബിനോയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബിനോയിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറി. അതേസമയം ബിനോയ് ഇപ്പോവും കേരളത്തിലുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിനിടെ പരാതിക്കാരിയുടെ 164 രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

You might also like

-