പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് ബിനോയ് വിശ്വം.
വിഷയം സിപിഐ ചർച്ച ചെയ്യുമെന്നും നാളെ അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഉച്ചയ്ക്ക് 12.30ന് ഓൺലൈനായി ആണ് യോഗം നടക്കുന്നത്. സിപിഐയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് സംസ്ഥാന സർക്കാർ പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
തിരുവനന്തപുരം |പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയം സിപിഐ ചർച്ച ചെയ്യുമെന്നും നാളെ അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഉച്ചയ്ക്ക് 12.30ന് ഓൺലൈനായി ആണ് യോഗം നടക്കുന്നത്. സിപിഐയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് സംസ്ഥാന സർക്കാർ പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
പിഎംശ്രീ ധാരണാപത്രത്തിൽ സർക്കാർ ഒപ്പുവെയ്ക്കുമെന്ന് കരുതുന്നില്ലെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. സ്ഥിരീകരണമുണ്ടായാൽ ശക്തമായി പ്രതിഷേധവുമായി മുന്നോട്ടുപോകും. കൃത്യമായ അഭിപ്രായം നേരത്തെപറഞ്ഞിട്ടുണ്ട്. വിദ്യഭ്യാസത്തെ വർഗീയ വത്കരിയ്ക്കാനുള്ള പദ്ധതി. തമിഴ്നാട്ടിലെതുപോലെ ശക്തമായ നിയമപോരാട്ടം വേണമെന്ന് ടി ടി ജിസ്മോൻ പറഞ്ഞു.വ്യക്തമായ അഭിപ്രായം പാർട്ടി സെക്രട്ടറി പറയുമെന്നായിരുന്നു വി എസ് സുനിൽകുമാറിന്റെ പ്രതികരണം. പിഎംശ്രീയിൽ നിലപാട് പാർട്ടി നേരത്തെ വിശദമാക്കിയതാണ്. പിഎംശ്രീയെന്നത് രാഷ്ട്രീയ വിഷയം. പ്രതികരിയ്ക്കാൻ സിപിഐയ്ക്ക് പേടിയില്ലെന്ന് അദേഹം പറഞ്ഞു. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിനായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. തടഞ്ഞു വച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു.
അതേസമയം പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ വിയോജിപ്പ് സിപിഐഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇടത് നയത്തില്‍ നിന്ന് സിപിഐഎം വ്യതിചലിച്ചെന്നാണ് നേതാക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. അനന്തര നടപടികള്‍ ആലോചിക്കാന്‍ സിപിഐ ദേശീയ-സംസ്ഥാന സെക്രട്ടേറിയേറ്റുകള്‍ ഇന്ന് അടിയന്തരയോഗം വിളിച്ചു.
സിപിഐഎം കേന്ദ്രനേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ. ഇടത് നയത്തില്‍ നിന്നും സിപിഐഎംവ്യതിചലിച്ചുവെന്നാണ് സിപിഐ നേതാക്കളുടെ അഭിപ്രായം. ഇടത് നയം ഉയര്‍ത്തിപിടിക്കേണ്ടത് സിപിഐയുടെ മാത്രം ബാധ്യതയല്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും. കടുത്ത തീരുമാനത്തിന് സാധ്യത.ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ നിലപാട് തീരുമാനിക്കും. മന്ത്രിമാര്‍ ക്യാബിനറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേയ്ക്ക് നീങ്ങണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ കായല്‍ നികത്ത് വിഷയത്തില്‍ കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാട് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളെ കാണും. സിപിഐയുടെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും ഇന്ന് പ്രതിഷേധത്തിലേക്ക് കടക്കും