കുടിവെള്ളം മുടക്കിയിട്ട് വികസനം വേണ്ട കഞ്ചിക്കോട് ബ്രൂവറി നിലപാടറിയിച്ച് ബിനോയ് വിശ്വം

'ഞങ്ങള്‍ വികസന വിരുദ്ധരല്ല. വികസനം വേണം. എന്നാല്‍ ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാന്‍ പാടുള്ളൂ. മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് കുടിവെള്ളം. സിപിഐ മൗനം പാലിച്ചിട്ടില്ല. കുടിവെള്ളം മുടക്കിയിട്ട് വികസനം വരേണ്ടതില്ല'

തിരുവനന്തപുരം | കുടിവെള്ളം മുടക്കിയിട്ട് വികസനം വരേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കഞ്ചിക്കോട് ബ്രൂവറി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എം ബി രാജേഷുമായി നടത്തിയ കൂടിക്കാഴ്ച സ്ഥിരീകരിച്ചുകൊണ്ടാണ് പ്രതികരണം.

‘ഞങ്ങള്‍ വികസന വിരുദ്ധരല്ല. വികസനം വേണം. എന്നാല്‍ ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാന്‍ പാടുള്ളൂ. മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് കുടിവെള്ളം. സിപിഐ മൗനം പാലിച്ചിട്ടില്ല. കുടിവെള്ളം മുടക്കിയിട്ട് വികസനം വരേണ്ടതില്ല’, ബിനോയ് വിശ്വം പ്രതികരിച്ചു.വിഷയത്തില്‍ മന്ത്രി എം ബി രാജേഷുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എന്തിനാണ് അത്ഭുതമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചോദിച്ചു. ഒരേ മുന്നണി, സഖാക്കള്‍, പഴയ സുഹൃത്തുക്കള്‍.

അതേസമയം എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി.. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻറെ മറുപടി. വിഷയത്തിൽ ആശങ്ക അറിയിച്ച പ്രാദേശിക നേതാക്കൾക്കാണ് പാ൪ട്ടി സെക്രട്ടറിയുടെ മറുപടി. നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിത്. ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകാനാണ് സ൪ക്കാ൪ തീരുമാനം. വെള്ളംമുട്ടും എന്ന് ആവ൪ത്തിക്കുന്നത് ഗൂഢലക്ഷ്യത്തിൻറെ ഭാഗമാണെന്നും അംഗങ്ങൾക്കൊന്നും ആശങ്ക വേണ്ടെന്നും എംവിഗോവിന്ദൻ പറഞ്ഞു.
ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മുന്നോട്ട് പോകണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. ചർച്ച ചെയ്ത് ആശങ്കകൾ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണമെന്ന് മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഗോവിന്ദന്‍റെ മറുപടി പ്രസംഗം.

You might also like

-