ബിനീഷ് കൊടിയേരിയുടെ സുഹൃത്തുക്കളുടെ വീടുകളിമ സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ്പരിശോധന

കാർ പാലസ് ഉടമ ലത്തീഫിന്റെ കവടിയാറിലെ വീട്, ലത്തീഫിന്റെ കേശവദാസപുരത്തെ കട, സ്റ്റാച്യു ചിറക്കളം റോഡിലെ അനന്തപത്മനാഭൻ എന്നയാളുടെ ടോറസ് റമഡീസ് എന്ന സ്ഥാപനം, അരുൺ വർഗീസ് എന്നയാളുടെ പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തെ ഓഫീസ്, അൽജസാം എന്നയാളുടെ അരുവിക്കരയിലെ വീട് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

0

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപെട്ടു ബിനീഷ് കൊടിയേരിയുടെ ബിനാമി ഇടപാടുകൾ കണ്ടെത്താൻ എൻഫോഴ്സ്മെന്റ് സംഘം മരുതുംകുഴിയിലുള്ള വീട്ടിൽ പരിശോധന നടത്തുന്നു. ബെംഗളൂരു യൂണിറ്റിലെ അംഗങ്ങളാണ് പരിശോധന നടത്തുന്നത്. കർണാടക പൊലീസും സിആർപിഎഫും സംഘത്തോടൊപ്പമുണ്ട്. മരുതുംകുഴിയിലെ വീട് ഉൾപ്പെടെ ആറിടങ്ങളിലാണ് പരിശോധന നടത്തുന്നത്.കാർ പാലസ് ഉടമ ലത്തീഫിന്റെ കവടിയാറിലെ വീട്, ലത്തീഫിന്റെ കേശവദാസപുരത്തെ കട, സ്റ്റാച്യു ചിറക്കളം റോഡിലെ അനന്തപത്മനാഭൻ എന്നയാളുടെ ടോറസ് റമഡീസ് എന്ന സ്ഥാപനം, അരുൺ വർഗീസ് എന്നയാളുടെ പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തെ ഓഫീസ്, അൽജസാം എന്നയാളുടെ അരുവിക്കരയിലെ വീട് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

ഇന്നലെ തിരുവനന്തപുരത്തെത്തിയ സംഘം രാവിലെ 9.30ഓടെയാണ് മരുതുംകുഴിയിലെ ബിനീഷിന്റെ വീട്ടിലെത്തിയത്. കോടിയേരി ബാലകൃഷ്ണനും ഭാര്യയും എകെജി സെന്ററിനു മുന്നിലെ ഫ്ലാറ്റിലാണ് ഇപ്പോൾ താമസം. ബിനീഷുമായി ബന്ധമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും 3 ബാങ്കുകളിലെ ബിനീഷിന്റെ ഇടപാടുകളും ഇഡി പരിശോധിക്കും. ബിനീഷിന്റെ ബിസിനസ് പങ്കാളി അബ്ദുൾ ലത്തീഫിന്റെ ഫർണിച്ചർ ഇലക്ട്രിക് സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയേക്കും. ഇഡി ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിൽ അബ്ദുൾ ലത്തീഫുമുണ്ട്.

ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്‍റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നത്. ബിനീഷിന്‍റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും, ആസ്തി വിവരങ്ങള്‍ സംബന്ധിച്ചും നേരിട്ടുള്ള തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.

2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് 5 കോടിയിലധികം രൂപ കൈമാറിയെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് ബിനീഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ അന്വേഷണപരിധിയില്‍ കൊണ്ടുവരുന്നത്. അന്വേഷണസംഘം ബിനീഷിന്‍റെ വീട്ടില്‍ പരിശോധന നടത്തുമെന്നും സൂചനയുണ്ട്.

You might also like

-