ബിനീഷിന്‍റെ വീട്ടിലെ റെയ്ഡ്; ഇ.ഡിക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കുട്ടിയെ അന്യായതടങ്കലിൽ പാർപ്പിച്ചതായുള്ള ബിനീഷ്‌കോടിയേരിയുടെ ഭാര്യ റെറ്റിനയുടെ പരാതിയിലാണ് ബാല അവകാശ കമ്മീഷന്റെ നടപടി

0

തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ  വീട്ടില്‍ റെയ്ഡ നടത്തിയ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. റെയ്ഡിനിടെ വീട്ടിലെ കുട്ടികളെ 26 മണിക്കൂറോളം തടഞ്ഞുവെച്ചുവെന്ന പരാതിയിലാണ് ഇ.ഡിക്കെതിരെ ബാലാവാകാശ കമ്മീഷന്‍ കേസെടുക്കാൻ നിർദേശംനല്കിയതു . സംഭവം സംഭവത്തെകുറിച്ച് അന്വേഷിക്കാൻ ജില്ലാ ശിശുക്ഷേമസമതി ഓഫീസർക്ക് നിർദേശം നൽകി.

കുട്ടിയെ അന്യായതടങ്കലിൽ പാർപ്പിച്ചതായുള്ള ബിനീഷ്‌കോടിയേരിയുടെ ഭാര്യ റെറ്റിനയുടെ പരാതിയിലാണ് ബാല അവകാശ കമ്മീഷന്റെ നടപടി ,ബിനീഷിന്റെ ഭാര്യയുടെ പരാതിയിൽ ഇ ഡി യുടെ റെയ്ഡ് നടക്കുന്നതിനിടയിൽ ബാലവൃക്ഷ കമ്മീഷൻ അധ്യക്ഷൻ ബിനീഷിന്റ വീട്ടിൽ എത്തിയിരുന്നു . ബിനീഷിന്റെ വീട്ടുകാരുടെ പരാതിയിൽ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനം കേരളാ പോലീസ് തടഞ്ഞിരുന്നു . റെയിഡിൽ പങ്കെടുത്ത ഉദ്യോഗസ്ത്ര് പേര് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷമാണ് ഇ ഡി സംഘത്തെ പോലീസ് വിട്ടയച്ചത് .കുട്ടിയെ അന്യത്തടങ്ങളിൽ പാർപ്പിച്ചതിന് കേസ് ഇടാത്തതായും ഇ ഡി ഉദ്യോഗസ്ഥരെ കേരളാ പോലീസ് അറിയിച്ചു . കുട്ടിക്ക് ഭക്ഷണത്തെ പോലും കൊടുക്കാൻ സമ്മതിക്കാതെ ബിനീഷിന്റ ഭാര്യയെയും ഭാര്യ മാതാവിനെയും രണ്ടുമുറികളിലായി പുട്ടിയിട്ടതായാണ് ഇവരുടെ പരാതി .

ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തീരുവനന്തപുരത്തെ വീട്ടിലെ റെയ്ഡ് പൂർത്തിയായി. 26 മണിക്കൂർ നീണ്ട റെയ്ഡിൽ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാർഡും ബിനീഷിന്‍റെ ഭാര്യയുടെ അമ്മയുടെ ഐ ഫോണും ചില രേഖകളും പിടിച്ചെടുത്തയാണ് ഇ ഡി പറയുന്നത്

അതേസമയം ക്രെഡിറ്റ് കാർഡ് ഇ.ഡി സംഘം കൊണ്ടുവെച്ചതാണെന്നും നിർബന്ധിച്ച് ഒപ്പുവെപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു.മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ പ്രതിയായ ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇഡി രണ്ട് ദിവസങ്ങളിലായി വ്യാപക പരിശോധന നടത്തിയത്.

You might also like

-