മയക്കുമരുന്ന് കേസിൽ എൻസിബി; ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ എടുത്തു

നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻസിബി കൂടി കേസെടുത്താൽ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള പഴുതടയും

0

ബെംഗളൂരു∙ ബിനീഷ് കോടിയേരി എൻസിബിയുടെ (നർക്കോട്ടിക് കൺട്രോൾ ബ്യൂറോ) കസ്റ്റഡിയിൽ. ചോദ്യം ചെയ്യുന്നതിനായി എൻസിബി ഓഫിസിലേക്ക് കൊണ്ടുപോയി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്നു.‌‌‌ 25 വരെയാണ് ബിനീഷിന്റെ റിമാൻഡ് കാലാവധി.

നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻസിബി കൂടി കേസെടുത്താൽ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള പഴുതടയും.അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവർ കന്നഡ സീരിയൽ നടി അനിഖയ്ക്കൊപ്പം ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നുള്ള അന്വേഷണമാണു ബിനീഷിലെത്തിയത്. അനൂപിന്റെ ലഹരി ഇടപാടു താവളമായിരുന്ന ഹോട്ടൽ തുടങ്ങാൻ പണം നൽകിയതു ബിനീഷ് ആണെന്നു കണ്ടെത്തിയതു നിർണായകമായി. തുടർന്ന് താൻ ബെനാമി മാത്രമാണെന്ന് അനൂപ് മൊഴി നൽകിയതോടെ കുരുക്ക് മുറുകി. സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് കണ്ടെത്തിയതോടെ ഇഡി അറസ്റ്റ്ചെയ്തു. അതേസമയം, ഈ പണം ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നോ എന്നാകും എൻസിബി അന്വേഷിക്കുക.

You might also like

-