“മകൻ തെറ്റുചെയ്തട്ടുണ്ടങ്കിൽ ശിക്ഷിച്ചോട്ടെ അച്ഛനെ ക്രൂശിക്കേണ്ട “ബിനീഷ് കോടിയേരിയുടെ കേസിൽ കേന്ദ്രകമ്മറ്റി കൊടിയേരിക്കൊപ്പം
ബിനീഷിന്റെ കേസുമായി ബന്ധപെട്ടു ബി ജെ പി യും കോൺഗ്രസ്സും രാഷ്ട്രീയ മുതെലെടുപ്പിനാണ് ശ്രമിക്കുന്നത് ഇതിനെ സി പി ഐ എം രാഷ്ട്രീയമായി നേരിടും
ഡൽഹി :കോടിയേരി ബാലകൃഷ്ണൻ ഒഴിയേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ബിനീഷ് കോടിയേരി കേസ് വ്യക്തിപരമായി നേരിടുമെന്നും കേസിൻ്റെ പേരിൽ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കുമെന്നുമാണ് സിപിഎം നിലപാട്. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണ്, ഇതിന്റെ പേരിൽ കോടിയേരിക്കെതിരായ രാഷ്ട്രീയ പ്രചാരവേല ചെറുക്കും.ബിനീഷിന്റെ കേസുമായി ബന്ധപെട്ടു ബി ജെ പി യും കോൺഗ്രസ്സും രാഷ്ട്രീയ മുതെലെടുപ്പിനാണ് ശ്രമിക്കുന്നത് ഇതിനെ സി പി ഐ എം രാഷ്ട്രീയമായി നേരിടും
സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണത്തിൻ്റെ പേരിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും സിപിഎം സിസി വിലയിരുത്തി. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും കേന്ദ്ര കമ്മിറ്റിയിൽ ധാരണയായി.പശ്ചിമബംഗാളിൽ കോൺഗ്രസുമായി സീറ്റു ധാരണയ്ക്കും സിപിഎം സിസിയുടെ പച്ചക്കൊടിയായി.