“ബിനീഷ് തന്റെ കുട്ടികളുടെ അച്ഛൻ മാത്രമാണ് ബോസുമല്ല ഡോണുമല്ല” വിങ്ങിപ്പൊട്ടി ബിനീഷിന്റെ ഭാര്യാ
"ഒരു കാർഡ് കൊണ്ടു വന്ന ശേഷം വീട്ടിൽ നിന്ന് പിടിച്ചെടുത്തതാണെന്ന് പറയുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്.
തിരുവനന്തപുരം: ബിനീഷ് കോടിയേരി ബോസും ഡോണുമല്ലെന്നും തന്റെ രണ്ട് കുട്ടികളുടെ അച്ഛൻ മാത്രമാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വിങ്ങിക്കരഞ്ഞുകരഞ്ഞു ബിനീഷിന്റെഭാര്യ. ബിനീഷിന് കുറച്ച് സുഹൃത്തുക്കൾ മാത്രമാണുള്ളത്. മറ്റെല്ലാം കളവാണെന്നും ഭാര്യ പറഞ്ഞു.”ഒരു കാർഡ് കൊണ്ടു വന്ന ശേഷം വീട്ടിൽ നിന്ന് പിടിച്ചെടുത്തതാണെന്ന് പറയുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. എന്നാൽ അത് ഉദ്യോഗസ്ഥർ ഇവിടെ മനഃപൂർവം കൊണ്ടിട്ടതാണെന്നും ഒപ്പിട്ട് കൊടുത്തിട്ടില്ലെന്നും ഭാര്യ റെനീറ്റ പറഞ്ഞു. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് കൂടുതൽ കുടുങ്ങുമെന്നാണ് പറഞ്ഞത്. എന്നാൽ കാർഡ് ഇവിടെയുള്ളതല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. ജീവൻ പോയാലും ഒപ്പിടില്ലെന്നും അവർ പറഞ്ഞു. ബിനീഷ് പുറത്തുവരണമെങ്കില്‍ ഒപ്പിടണമെന്ന് സമ്മര്‍ദം ചെലുത്തി. ഇല്ലെങ്കില്‍ പുറത്തിറങ്ങില്ല എന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ റെനീറ്റ പറഞ്ഞു.
അതേസമയം” തന്നെ ഇഡി വീട്ടില്‍ നിന്നും നിര്‍ബന്ധിച്ച് പുറത്താക്കിയെന്ന പരാതിയുമായി ബിനീഷിന്റെ ഭാര്യാപിതാവ് പിതാവ് എസ്ആര്‍ പ്രതീപ് ഈ കാര്യം ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് പരാതിനല്‍കി. മഹസറില്‍ ഒപ്പുവയ്ക്കാന്‍ മകളെ മാനസികമായും ശാരീരികമായും ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയതായും എസ്ആര്‍ പ്രതീപ് നല്കിയ പരാതിയില്‍ പറയുന്നു