എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റിനെതിരെ ബിനീഷ് കോടിയേരി നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി

പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷിന്റെ റിമാൻഡ് കാലാവധി തീരുന്നതിനാൽ നാളെ കോടതിയിൽ ഹാജരാക്കും.

0

ബെംഗളൂരു :എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റിനെതിരെ ബിനീഷ് കോടിയേരി നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ബിനീഷിന്റെ ഹരജി.അതിനിടെ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് ബംഗളൂരു സിറ്റി സെഷൻസ് കോടതി പരിഗണിക്കും. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷിന്റെ റിമാൻഡ് കാലാവധി തീരുന്നതിനാൽ നാളെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായ ബിനീഷിന്റെ ബിനാമി അബ്ദുൾ ലത്തീഫ് ഇന്ന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറ്കടേറ്റ് മുൻപാകെ ഹാജരായേക്കും. ലത്തീഫും ബിനീഷും നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് ഇ.ഡിയിൽ നിന്നു ലഭിക്കുന്ന സൂചന. ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ, സുഹൃത്ത് അരുൺ എന്നിവരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യും.

You might also like

-