ബംഗളുരുലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ എൻസിബി ഇന്നും ചോദ്യംചെയ്യും
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ബിനീഷിനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
ബംഗളുരു: ലഹരിമരുന്ന് ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്നും ചോദ്യംചെയ്യും. ഇന്നലെ വൈകീട്ടാണു ബിനീഷിനെ എന്‍.സി.ബി കസ്റ്റഡിയില്‍ എടുത്തത്. എന്‍ഫോഴ്സ്മെന്റ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലായിരുന്ന ബിനീഷിനെ കോടതിയില്‍ അപേക്ഷ നല്‍കിയാണു കസ്റ്റഡിയിലെടുത്തു അറസ്റ്റ് രേഖപെടുത്തിയത്. വെള്ളിയാഴ്ച വരെയാണു കസ്റ്റഡി കാലാവധി. ലഹരി മരുന്ന് ഇടപാടിനായി അമ്പതു ലക്ഷം രൂപ വിവിധയാളുകളില്‍ നിന്ന് ശേഖരിച്ചിരുന്നുവെന്നും ബിനീഷാണ് ആളുകളെ ഏര്‍പാടാക്കിയതെന്ന അനൂപ് മുഹമ്മദിന്റെ മൊഴിയാണ് അറസ്റ്റിലേക്കെത്തിച്ചത്.
എന്‍ഫോഴ്സ്മെന്റ് കേസില്‍ ബിനീഷ് നല്‍കിയ ജ്യാമാപേക്ഷ കോടതി പരിഗണിക്കും. നേരത്തെ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം ഇ.ഡി കോടതിയെ അറിയിക്കുമെന്നാണ് സൂചന. ബിനീഷിന് ജാമ്യം നല്‍കിയാല്‍ കേസുമായി ബന്ധമുള്ളവരെ സ്വാധീനിക്കുമെന്നാണ് ഇ.ഡിയുടെ വാദം.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ബിനീഷിനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തെന്ന് ഇഡി അവകാശപ്പെടുന്ന ഡെബിറ്റ് കാർഡിനെ കുറിച്ചും, ബിനീഷ് ആരംഭിച്ച കമ്പനികളെ കുറിച്ചും കൂടുതൽ വിവരങ്ങൾ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി കോടതിയെ അറിയിക്കും. ബിനീഷിന്റെ ബിനാമികളെന്ന് കണ്ടെത്തിയവർ അന്വേഷണത്തോട് സഹകരിക്കാത്തതും കോടതിയിൽ അറിയിച്ചേക്കും.